പ്രേംനസീർ അനുസ്‌മരണം

Sunday 15 January 2023 12:25 AM IST

കൊല്ലം: പ്രേംനസീർ എന്ന ഇതി ഹാസം ഫേസ്ബുക്ക് ഗ്രൂപ്പും കൊല്ലം തനിമ കലാസാഹിത്യവേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന മലയാളികളുടെ എക്കാലത്തെയും ഇഷ്ടനായകനായ പ്രേംനസീറിന്റെ 34-ാം ചരമവാർഷികം കൊല്ലം ചിന്നക്കട ഫൈൻ ആർട്സ് സൊസൈറ്റി ഹാളിൽ നാളെ ഉച്ചക്ക് 2ന് നടക്കും.ചിറയിൻ കീഴ് പ്രേംനസീർ അനുസ്‌മരണ കമ്മിറ്റി ചെയർമാൻ എസ്.വി.അനിലാൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. തനിമ കലാസാഹിത്യവേദി പ്രസിഡന്റ് ഷെമിം ഖാലിദ് അദ്ധ്യക്ഷനാകും. സാഹിത്യകാരൻ ഇടവ സാഗർ മുഖ്യപ്രഭാഷണം നടത്തും. ജോൺസൺ ഡേവിഡ് സ്വാഗതം പറയും. സമ്മേളനത്തിന് ശേഷം പ്രേംനസീർ ചിത്രങ്ങളിലെ ഗാനങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഗാനമേള ഇടവ സാഗർ, ഷെറീഫ് കാസിം എന്നിവർ ചേർന്ന് നയിക്കും.