മയക്ക് മരുന്നുകളുമായി യുവാവ് അറസ്റ്റിൽ
തഴവ: രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മയക്കുമരുന്നുമായി യുവാവിനെ കരുനാഗപ്പള്ളി എക്സൈസ് സംഘം പിടികൂടി. 0.436 ഗ്രാം എം.ഡി.എം.എയും 11 ഗ്രാം കഞ്ചാവുമാണ് ആദിനാട് വടക്കുമുറി വൃന്ദവനത്ത് പടീറ്റതിൽ സജീവ് സുലൈമാൻ കുഞ്ഞിൽ (33) നിന്ന് പിടിച്ചെടുത്തത്. കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.ശിവപ്രസാദിന്റെ നേതൃത്വത്തിൽ കുലശേഖരപുരം തുറയിൽകടവ് ഭാഗത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. വാഹനവും കസ്റ്റഡിയിലെടുത്തു. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ പി.എ.അജയകുമാർ, കെ.വി.എബിമോൻ, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്.സന്തോഷ്, കെ.സുധീർ ബാബു, എസ്.അൻഷാദ്, ആർ.അഖിൽ, എസ്.സഫേഴ്സൺ, െ്രെഡവർ പി.എം.മൻസൂർ എന്നിവർ പങ്കെടുത്തു.