ഉ​ദ്യോ​ഗാർ​ത്ഥി​കൾ​ക്കാ​യി തൊ​ഴിൽ മേ​ള

Sunday 15 January 2023 1:11 AM IST

കൊ​ല്ലം: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് വി.എ​ച്ച്.എ​സ്.ഇ ക​രി​യർ ഗൈ​ഡൻ​സ് ആൻ​ഡ് കൗൺ​സ​ലിം​ഗ് സെ​ല്ലും ജി​ല്ലാ എം​പ്ലോ​യ്‌​മെന്റ് എ​ക്‌​സ്‌​ചേ​ഞ്ചും സം​യു​ക്ത​മാ​യി വി.എ​ച്ച്.എ​സ്.ഇ ക​ഴി​ഞ്ഞ ഉ​ദ്യോ​ഗാർ​ത്ഥി​കൾ​ക്കാ​യി തൊ​ഴിൽ മേ​ള സം​ഘ​ടി​പ്പി​ച്ചു. കൊ​ല്ലം ബി​ഷ​പ്പ് ജെ​റോം എൻ​ജി​നി​യ​റിം​ഗ് കോ​ളേ​ജിൽ സം​ഘ​ടി​പ്പി​ച്ച മേ​ള എം.നൗ​ഷാ​ദ് എം.എൽ.എ ഉ​ദ്​ഘാ​ട​നം ചെ​യ്​തു. വി.എ​ച്ച്.എ​സ്.ഇ കൊ​ല്ലം മേ​ഖ​ലാ അ​സി. ഡ​യ​റ​ക്ടർ ഒ.എ​സ്.ചി​ത്ര അ​ദ്ധ്യ​ക്ഷ​യാ​യി. ജി​ല്ലാ എം​പ്ലോ​യ്‌​മെന്റ് ഓ​ഫീ​സർ എ​സ്.ജ​യ​ശ്രീ, എം​പ്ലോ​യ്‌​മെന്റ് ഓ​ഫീ​സർ വൊ​ക്കേ​ഷ​ണൽ ഗൈ​ഡൻ​സ് അ​ശോ​കൻ, ജി​ല്ലാ കോ ഓ​ഡി​നേ​റ്റർ മാ​ത്യു എ​ബ്ര​ഹാം, പ്രോ​ഗ്രാം കൺ​വീ​നർ ജി.ആർ.അ​ഭി​ലാ​ഷ് എ​ന്നി​വർ സം​സാ​രി​ച്ചു. 30 തൊ​ഴിൽ​ദാ​താ​ക്കൾ പ​ങ്കെ​ടു​ത്ത മേ​ള​യിൽ 400 ഓ​ളം ഉ​ദ്യോ​ഗാർ​ത്ഥി​കൾ പ​ങ്കെ​ടു​ത്തു.