റെ​യിൽ​വേ ലൈ​നി​ലെ തീ​പി​ടിത്തം, ഭീ​തി​യോ​ടെ നാ​ട്ടു​കാർ

Sunday 15 January 2023 1:16 AM IST
കണ്ണങ്കാട്ടുകടവിന് സമീപംറെയിൽവേ ലൈനിൽ കഴിഞ്ഞയാഴ്ച ഉണ്ടായ തീപിടുത്തത്തിൽ കത്തിക്കരിഞ്ഞ കാടുകൾ .

പ​ടി​ഞ്ഞാ​റേ ക​ല്ല​ട: വേ​നൽ ക​ടു​ത്ത​തോ​ടെ റെ​യിൽ​വേ ലൈ​നി​ന് സ​മീ​പ​ത്തെ കാ​ടു​ക​ളിൽ ഉ​ണ്ടാ​കു​ന്ന തീ​പി​ടിത്തം ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​യി​ലാ​ക്കുന്നു. ഏ​താ​നും ദി​വ​സം മു​മ്പ് ഉ​ച്ച​യോ​ടെ ക​ണ്ണ​ങ്കാ​ട്ട് റെ​യിൽ​വേ പാ​ല​ത്തി​ന് സ​മീ​പം റെ​യിൽ​വേ ലൈ​നു​കൾ​ക്കി​ട​യിൽ​ പുല്ലു​കൾക്ക് തീ​പി​ടിച്ച​ത് നാ​ട്ടു​കാരെ ഏ​റെ ഭീ​തി​യി​ലാക്കി. നാ​ട്ടു​കാർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ടർ​ന്ന് ശാ​സ്​താം​കോ​ട്ട​യിൽ നി​ന്നും കു​ണ്ട​റ​യിൽ നി​ന്നു​മു​ള്ള ഫ​യർ​ഫോ​ഴ്‌​സ് സം​ഘം എ​ത്തി​യെ​ങ്കി​ലും​ സം​ഭ​വ​ സ്ഥ​ല​ത്തേ​ക്ക് വാ​ഹ​നം എ​ത്തി​ച്ചേ​രു​വാ​നു​ള്ള ത​ട​സം കാ​ര​ണം മ​ട​ങ്ങി പോ​കേ​ണ്ടി​വ​ന്നു. റെ​യിൽ​വേ ലൈ​നു​കൾ​ക്ക് ഇ​രു​വ​ശ​വും വ​ളർ​ന്നു പ​ന്ത​ലി​ച്ചു കി​ട​ക്കു​ന്ന കാട് സ​മീ​പ​വാ​സി​കൾ​ക്ക് ബു​ദ്ധി​മു​ട്ടാ​കു​ന്നുണ്ട്. ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യവും തീ​പി​ടി​ത്ത​വു​മാ​ണ് പ്ര​ധാനം. തീ സ​മീ​പ​ത്തെ വീ​ടു​ക​ളി​ലേ​ക്കും വ്യാ​പി​ച്ചാൽ അ​ത് വൻ ദു​ര​ന്ത​ത്തി​ന് ഇ​ട​യാ​കും. അ​ധി​കൃ​തർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് കാ​ട് നീക്കാൻ ന​ട​പ​ടി​യു​ണ്ടാ​ക്ക​ണ​മെ​ന്നാണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം

ഉ​ണ​ങ്ങി​ക്ക​രി​ഞ്ഞ പു​ല്ലി​ലേ​ക്ക് ആൾ​ക്കാർ അ​ല​ക്ഷ്യ​മാ​യി ക​ത്തി​ച്ചി​ട്ട് വ​ലി​ച്ചെ​റി​യു​ന്ന സി​ഗ​ര​റ്റ് കു​റ്റി​ക​ളിൽ നിന്ന് തീ​പി​ടു​ത്ത സാ​​ദ്ധ്യത ഏ​റെ​യാ​ണ്. റെ​യിൽ​വേ ട്രാ​ക്കു​കൾ​ക്ക് സ​മീ​പ​ത്താ​യി ഫ​യർ ബ്രേ​ക്കു​കൾ നിർ​മ്മി​ക്ക​ണം. ഫ​യർ​ഫോ​ഴ്‌​സി​ന്റെ വാ​ഹ​നം അ​ടി​യ​ന്ത​ര​ ഘ​ട്ട​ങ്ങ​ളിൽ എ​ത്തി​ച്ചേ​രാ​നു​ള്ള വ​ഴി​യൊ​രു​ക്കേ​ണ്ട​തും അ​ത്യാ​വ​ശ്യ​മാ​ണ്. പി .എ​സ് .സാ​ബു ലാൽ . ഫ​യർ ആൻ​ഡ് റെ​സ്​ക്യൂ സ്റ്റേ​ഷൻ ഓ​ഫീ​സർ ശാ​സ്​താം​കോ​ട്ട

വേ​നൽ​ക്കാ​ല​ത്ത് ഉ​ണ്ടാ​കു​ന്ന തീ​പി​ടിത്തം ഒ​ഴി​വാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി റെ​യിൽ​വേ ലൈ​നി​നോ​ട് ചേർ​ന്ന് നിൽ​ക്കു​ന്ന കാ​ടു​ക​ളും പു​ല്ലു​ക​ളും ഏ​താ​നും ദി​വ​സ​ങ്ങൾ​ക്കു​ള്ളിൽ വെ​ട്ടി ന​ശി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കും. കെ. സു​ന്ദർ ലാൽ റെ​യിൽ​വേ സീ​നി​യർ സെ​ക്ഷൻ എൻ​ജി​നീ​യർ , മാ​വേ​ലി​ക്ക​ര