വിവേകാനന്ദന്റെ സ്വപ്നത്തിനായി യുവാക്കൾ ഉണരണം

Sunday 15 January 2023 1:16 AM IST

കൊല്ലം: വിവേകാനന്ദന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ യുവാക്കൾ ഉണർന്ന് പ്രവർത്തിക്കണമെന്ന് ഡെപ്യൂട്ടി മേയർ കൊല്ലം മധു പറഞ്ഞു. കണ്ണനല്ലൂർ പബ്ലിക്ക് ലൈബ്രറിയിൽ വിവേകാനന്ദ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിവേകാനന്ദന്റെ 160-ാമത് ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വേദി പ്രസിഡന്റ് ശശി തറയിൽ അദ്ധ്യക്ഷനായി. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.സജീവ്, വെങ്കിട്ട രമണൻ പോറ്റി, മുഖത്തല ജി.അയ്യപ്പൻപിള്ള, എൻ.സി.രാജു, ഐസക് ഈപ്പൻ, നൂറിൻ പ്രിയ, എസ്.ആർ.ജയകൃഷ്ണൻ നമ്പൂതിരി, പ്രദീപ് യു.ഐ.ടി എന്നിവർ പങ്കെടുത്തു.