​സ്റ്റോ​ക്കി​ല്ലാ​തെ​ സ​പ്ലൈ​കോ​ ഔ​ട്ട്‌​ലെ​റ്റു​ക​ൾ ​മു​ള​കി​ന് പൊ​ള്ളും​ വി​ല

Sunday 15 January 2023 1:22 AM IST

​കോ​ഴി​ക്കോ​ട്:​ മു​ള​കി​ന് വി​പ​ണി​യി​ൽ​ വി​ല​ കു​തി​ച്ചു​യ​രു​മ്പോ​ഴും​ സാ​ധാ​ര​ണ​ക്കാ​രു​ടെ​ ആ​ശ്ര​യ​മാ​യ​ സ​പ്ലൈ​കോ​യി​ൽ​ ആ​വ​ശ്യ​ത്തി​ന് സ്‌​റ്റോ​ക്കി​ല്ലാ​ത്ത​ത് ഉ​പ​ഭോ​ക്താ​ക്ക​ളെ​ വ​ല​യ​ക്കു​ന്നു​. പ​ല​യി​ട​ങ്ങ​ളി​ലും​ ആ​ദ്യ​ ആ​ഴ്ച​യി​ൽ​ ത​ന്നെ​ സ്‌​റ്റോ​ക്കു​ക​ൾ​ വി​റ്റ​ഴി​യു​ന്ന​ സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ പ​ല​ മാ​വേ​ലി​ സ്റ്റോ​റു​ക​ളി​ലാ​ക​ട്ടെ​ മാ​സ​ങ്ങ​ളാ​യി​ സ്‌​റ്റോ​ക്കു​ക​ൾ​ ഇ​ല്ലാ​ത്ത​ അ​വ​സ്ഥ​യാ​ണ്. ഇ​തോ​ടെ​ സ്‌​റ്റോ​റു​ക​ളി​ലെ​ത്തു​ന്ന​ ഉ​പ​ഭോ​ക്താ​ക്ക​ൾ​ വെ​റും​കൈ​യോ​ടെ​ തി​രി​ച്ചു​പോ​കേ​ണ്ട​ സാ​ഹ​ച​ര്യ​മാ​ണ്. മു​ള​കി​നൊ​പ്പം​ മ​ല്ലി​യും​ കി​ട്ടാ​ത്ത​ അ​വ​സ്ഥ​യു​മു​ണ്ട്. ഇ​തോ​ടെ​ വ​ലി​യ​ വി​ല​ ന​ൽ​കി​ പു​റ​ത്ത് നി​ന്ന് മു​ള​ക് വാ​ങ്ങേ​ണ്ട​ സ്ഥി​തി​യി​ലാ​ണ് ജ​ന​ങ്ങ​ൾ​. ഒ​രു​ വ​ർ​ഷം​ മു​മ്പ് കി​ലോ​ഗ്രാ​മി​ന് 1​0​6​ രൂ​പ​യ്ക്ക് മൊ​ത്ത​വി​ത​ര​ണ​ക്കാ​ർ​ക്കു​ ല​ഭി​ച്ച​ ചു​വ​ന്ന​ മു​ള​കി​നി​പ്പോ​ൾ​ കി​ലോ​ഗ്രാ​മി​ന് 3​0​0​ രൂ​പ​യാ​ണ് ഹോ​ൾ​സെ​യി​ൽ​ വി​ല​. പൊ​തു​വി​പ​ണി​യി​ൽ​ 3​2​0​ രൂ​പ​യ്ക്ക് മു​ക​ളി​ലാ​ണി​പ്പോ​ൾ​. ക​ഴി​ഞ്ഞ​ മാ​സ​വും​ വി​ല​ ഉ​യ​ർ​ന്നു​ ത​ന്നെ​യാ​ണ്. മ​ല്ലി​ക്ക് കി​ലോ​യ്ക്ക് 1​4​0​ രൂ​പ​യാ​ണ്. സ​പ്ലൈ​കോ​ സ്‌​റ്റോ​റു​ക​ളി​ൽ​ സ​ബ്സി​ഡി​ വി​ല​യി​ൽ​ മു​ള​കി​ന് 1​5​0​ രൂ​പ​യാ​ണ്. മ​ല്ലി​ 5​0​0​ ഗ്രാ​മി​ന് 7​9​ രൂ​പ​യാ​ണ്. ​​കേ​ര​ള​ത്തി​ലേ​ക്ക് കൂ​ടു​ത​ലാ​യും​ മു​ള​കെ​ത്തു​ന്ന​ത് ആ​ന്ധ്ര​യി​ലെ​ ഗു​ണ്ടൂ​ർ​,​ തെ​ല​ങ്കാ​ന​യി​ലെ​ വാ​റ​ങ്ക​ൽ​ പ്ര​ദേ​ശ​ങ്ങ​ളി​ൽ​ നി​ന്നാ്. ഇ​വി​ട​ങ്ങ​ളി​ൽ​ ക​ഴി​ഞ്ഞ​ സീ​സ​ണി​ൽ​ ഉ​ത്പാ​ദി​പ്പി​ച്ച​ മു​ള​കി​ന്റെ​ സ്റ്റോ​ക്ക് ഇ​ല്ലാ​ത്ത​താ​ണ് വി​ല​ ഉ​യ​രാ​ൻ​ കാ​ര​ണ​മാ​യി​ വ്യാ​പാ​രി​ക​ൾ​ പ​റ​യു​ന്ന​ത്.മാ​ത്ര​മ​ല്ല​ മു​ള​കി​ന്റെ​ ക​യ​റ്റു​മ​തി​ ഉ​യ​ർ​ന്ന​തും​ വി​ല​ കൂ​ടാ​ൻ​ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. സാ​ധാ​ര​ണ​ ഒ​രു​ സീ​സ​ണി​ൽ​ 5​2​ ല​ക്ഷം​ ചാ​ക്ക് മു​ത​ൽ​ 7​0​ ല​ക്ഷം​ ചാ​ക്ക് വ​രെ​ സ്റ്റോ​ക്ക് ഉ​ണ്ടാ​കും​.​ഇ​തി​ലു​ണ്ടാ​യ​ കു​റ​വാ​ണ് വി​ല​ക്ക​യ​റ്റ​ത്തി​നു​ കാ​ര​ണം​. മ​ഴ​മൂ​ല​മു​ണ്ടാ​യ​ കൃ​ഷി​നാ​ശം​ സ്റ്റോ​ക്ക് കു​റ​യാ​ൻ​ കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്നും​ വ്യാ​പാ​രി​ക​ൾ​ പ​റ​ഞ്ഞു​.