ലത്തീൻ സഭ ഭാരവാഹികൾ

Sunday 15 January 2023 1:23 AM IST

കോഴിക്കോട്: കോഴിക്കോട് രൂപത അദ്ധ്യക്ഷൻ ഫാ. വർഗീസ് ചക്കാലക്കലിനെ കേരള റീജിയണൽ ലത്തീൻ കത്തോലിക്ക ബിഷപ്പ് കൗൺസിൽ പ്രസിഡന്റായും കേരള റീജിയണൽ ലത്തീൻ കത്തോലിക്ക കൗൺസിൽ പ്രസിഡന്റായും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി വിജയപുരം രൂപതാ മെത്രാൻ ഫാ. സെബാസ്റ്റ്യൻ തെക്കത്ത് ചേരിയിലിനെയും ജനറൽ സെക്രട്ടറിയായി തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ ഫാ. ക്രിസ്തുദാസ് രായപ്പനെയും കോട്ടയം വിമലഗിരി പാസ്റ്ററൽ സെന്ററിൽ നടന്ന നാല്പതാമത് ജനറൽ അസംബ്ലിയിൽ തിരഞ്ഞെടുത്തു.