പമ്പാ മണ്ണപ്പുറത്ത് ക​ഥ​ക​ളി​ മേ​ള​ സ​മാ​പി​ച്ചു

Monday 16 January 2023 12:04 AM IST

​​അ​യി​രൂ​ർ​ :​ ചെ​റു​കോ​ൽ​പ്പു​ഴ​ പ​മ്പാ​ മ​ണ​പ്പു​റ​ത്ത് വി​ദ്യാ​ധി​രാ​ജ​ ന​ഗ​റി​ൽ​ ന​ട​ന്ന​ ജി​ല്ലാ​ ക​ഥ​ക​ളി​ ക്ല​ബ്ബി​ന്റെ​ ക​ഥ​ക​ളി​മേ​ള​യു​ടെ​ സ​മാ​പ​ന​ സ​മ്മേ​ള​നം​ സാം​സ്‌​കാ​രി​ക​ വ​കു​പ്പ് മ​ന്ത്രി​ സ​ജി​ ചെ​റി​യാ​ൻ​ ഉ​ദ്ഘാ​ട​നം​ ചെ​യ്തു​. അ​യി​രൂ​ർ​ ചെ​റു​കോ​ൽ​പ്പു​ഴ​ ഹി​ന്ദു​മ​ത​ മ​ഹാ​മ​ണ്ഡ​ലം​ പ്ര​സി​ഡ​ന്റ് പി​. എ​സ്. നാ​യ​ർ​ അ​ദ്ധ്യ​ക്ഷ​ത​ വ​ഹി​ച്ചു​. ആ​ന്റോ​ ആ​ന്റ​ണി​ എം​. പി​ മു​ഖ്യ​ പ്ര​ഭാ​ഷ​ണം​ ന​ട​ത്തി​. മു​ൻ​ എം​. എ​ൽ​. എ​ രാ​ജു​ ഏ​ബ്ര​ഹാം​ ,​ ഡോ​. ജോ​സ് പാ​റ​ക്ക​ട​വി​ൽ​,​ ക്ല​ബ്ബ് പ്ര​സി​ഡ​ന്റ് വി​. എ​ൻ​. ഉ​ണ്ണി​,​ ക്ല​ബ്ബ് ജോ​. സെ​ക്ര​ട്ട​റി​ എം​. ആ​ർ​. വേ​ണു​,​ ക​ഥ​ക​ളി​മേ​ള​യു​ടെ​ ജ​ന​റ​ൽ​ ക​ൺ​വീ​ന​ർ​ റ്റി​. ആ​ർ​. ഹ​രി​കൃ​ഷ്ണ​ൻ​,​ ആ​ദി​ത്യ​ൻ​ സോ​മ​ൻ​ എ​ന്നി​വ​ർ​ പ്ര​സം​ഗി​ച്ചു​. ജി​ല്ലാ​ ക​ഥ​ക​ളി​ ക്ല​ബ്ബി​ന്റെ​ ക​ഥ​ക​ളി​ സാ​ഹി​ത്യ​ത്തി​നു​ള്ള​ അ​യി​രൂ​ർ​ രാ​മ​ൻ​പി​ള്ള​ പു​ര​സ്‌​ക്കാ​രം​ പ്ര​ശ​സ്ത​ ക​ലാ​നി​രൂ​പ​ക​ൻ​ ഡോ​. ടി​. എ​സ്. മാ​ധ​വ​ൻ​കു​ട്ടി​ക്കും​ കേ​ര​ള​ ക​ലാ​മ​ണ്ഡ​ല​ത്തി​ന്റെ​ 2​0​2​2​ ലെ​ എം​. കെ​. കെ​. നാ​യ​ർ​ പു​ര​സ്‌​ക്കാ​രം​ ല​ഭി​ച്ച​ പ​ത്ത​നം​തി​ട്ട​ ജി​ല്ലാ​ ക​ഥ​ക​ളി​ ക്ല​ബ്ബ് സെ​ക്ര​ട്ട​റി​ വി​. ആ​ർ​. വി​മ​ൽ​രാ​ജി​നും​ അ​വാ​ർ​ഡ് ന​ൽ​കി​ മ​ന്ത്രി​ ആ​ദ​രി​ച്ചു​. മ​ല​യാ​ള​ സാ​ഹി​ത്യ​ത്തി​നു​ള്ള​ പ്രൊ​ഫ​. എ​സ്. ഗു​പ്ത​ൻ​ നാ​യ​ർ​ അ​വാ​ർ​ഡ് ക​വി​യും​ ഗാ​ന​ര​ച​യി​താ​വു​മാ​യ​ കെ​. ജ​യ​കു​മാ​റി​ന് ആ​ന്റോ​ ആ​ന്റ​ണി​ എം​. പി​ യും​ ക്ല​ബ്ബി​ന്റെ​ ര​ക്ഷാ​ധി​കാ​രി​യും​ മു​ൻ​ എം​. എ​ൽ​. എ​ യു​മാ​യ​ രാ​ജു​ ഏ​ബ്ര​ഹാ​മും​ ചേ​ർ​ന്ന് സ​മ​ർ​പ്പി​ച്ചു​. ഡോ​. ടി​. എ​സ്. മാ​ധ​വ​ൻ​കു​ട്ടി​,​ കെ​. ജ​യ​കു​മാ​ർ​,​ വി​. ആ​ർ​. വി​മ​ൽ​രാ​ജ് മ​റു​പ​ടി​ പ്ര​സം​ഗം​ ന​ട​ത്തി​. ക​ഥ​ക​ളി​മേ​ള​യി​ൽ​ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി​ ന​ട​ത്തി​യ​ ക​ലാ​മ​ത്സ​ര​ങ്ങ​ളി​ലെ​ വി​ജ​യി​ക​ൾ​ക്ക് ഡോ​. ജോ​സ് പാ​റ​ക്ക​ട​വി​ൽ​ സ​മ്മാ​ന​ദാ​നം​ നി​ർ​വ്വ​ഹി​ച്ചു​. ​രാ​വി​ലെ​ ന​ട​ന്ന​ ക​ലാ​മ​ത്സ​ര​ങ്ങ​ൾ​ ഡോ​. സ​ന്തോ​ഷ് ബാ​ബു​ ഉ​ദ്ഘാ​ട​നം​ ചെ​യ്തു​. റ്റി​. ആ​ർ​. ഹ​രി​കൃ​ഷ്ണ​ൻ​ അ​ദ്ധ്യ​ക്ഷ​ത​ വ​ഹി​ച്ചു​. അ​യി​രൂ​ർ​ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ​ അ​നു​രാ​ധ​ ശ്രീ​ജി​ത്ത്,​ എം​. പി​. സോ​മ​ശേ​ഖ​ര​പി​ള്ള​,​ ശ്രീ​ജാ​ വി​മ​ൽ​,​ അ​യി​രൂ​ർ​ പ​ഞ്ചാ​യ​ത്ത് സി​.ഡി​.എ​സ് ചെ​യ​ർ​പേ​ഴ്‌​സ​ൺ​ ശോ​ഭ​ന​ പ്ര​കാ​ശ്,​ ക്ല​ബ്ബ് സ്റ്റി​യ​റിം​ഗ് ക​മ്മ​റ്റി​ അം​ഗം​ എ​ൻ​. ര​വീ​ന്ദ്ര​നാ​ഥ് എ​ന്നി​വ​ർ​ പ്ര​സം​ഗി​ച്ചു​.