ദമ്പതികൾക്ക് അനുമോദനം

Monday 16 January 2023 12:14 AM IST
anumodanam

കുറ്റ്യാടി: കോഴിക്കോട് എൻ.ഐ.ടിയിൽ നിന്ന് ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗിൽ പി.എച്ച്.ഡി നേടിയ ശ്യാംചന്ദ്രനെയും ഭാര്യ അതുല്യ ശ്യാമിനെയും കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് അനുമോദിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്‌റ് വി.വിജിലേഷ് ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സി.പി സജിത ,വാർഡ് കൺവീനർമാരായ കെ.സി രാജീവൻ, മുക്കോലക്കൽ ശ്രീധരൻ, വാർഡ് സമിതി അംഗങ്ങളായ രശാന്ത് ,അതുൽ ,ലീന സീമ എന്നിവർ പങ്കെടുത്തു. ശ്യാംചന്ദ്രൻ നിലവിൽ ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസറാണ്. അതുല്യ ചെന്നൈയിൽ സിർമ ടെക്‌നോളജിയിൽ അസിസ്റ്റന്റ് മാനേജറായി ജോലി ചെയ്യുകയാണ്.