കൾച്ചറൽ ഫെസ്റ്റ് സംഘടിപ്പിച്ചു
Monday 16 January 2023 12:16 AM IST
വളയം: ദേശീയ യുവജനവാരാഘോഷത്തിന്റെ ഭാഗമായി നെഹ്‌റു യുവകേന്ദ്ര കോഴിക്കോടും പ്രണവം അച്ചംവീടും സംയുക്തമായി കൾച്ചറൽ ഫെസ്റ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു. വളയം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ വിനോദൻ പരിപാടി ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ എം.സുമതി അധ്യക്ഷനായി. ഷാജി പി.സി , പി.പി കുമാരൻ ,സി.ബാബു ,സച്ചിൻ പി.കെ ,പി.സി ലക്ഷ്മി , ലിനീഷ് ഏ.വി ,വിനോദൻ ഏ.വി ,നിവേദ് ഏ.പി ,ജിജിത്ത് പി എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ കേരളോൽസവ വിജയികൾക്കുള്ള സമ്മാനദാനവും വിവിധ മേഖലകളിൽ വൈദഗ്ദ്ധ്യം തെളിയിച്ച പ്രതിഭകൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.