കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു

Monday 16 January 2023 12:17 AM IST
sangamam

കോഴിക്കോട്: സംസ്ഥാനത്തെ ആരോഗ്യ സംവിധാനം മറ്റ് സംസ്ഥാനങ്ങളിൽ ഉള്ളതിനേക്കാൾ മികവുറ്റതാണെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ പെയിൻ ആൻഡ് പാലിയേറ്റീവ് രോഗികളുടെ കുടുംബ സംഗമം കണ്ണാടി പൊയിൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.സി.കെ. അഫ്‌സൽ റിപ്പോർട്ട് അവതരിപ്പിച്ചു. ഇ.വി. ഖദീജക്കുട്ടി, ഷാജി.കെ. പണിക്കർ, കെ.കെ.പ്രകാശിനി, ഹരീഷ് ത്രിവേണി, കെ.പി. ദിലീപ് കുമാർ, സാജിത കൊല്ലരുകണ്ടി തുടങ്ങിയവർ പങ്കെടുത്തു. മെഡിക്കൽ ഓഫീസർ ഡോ.എം.എൻ. അപർണ സ്വാഗതവും ഹെൽത്ത് ഇൻസ്‌പെക്ടർ ബിനു. പി.ബാലൻ നന്ദിയും പറഞ്ഞു.