പൂവത്തിപ്പൊയിലിൽ കൃഷി നശിപ്പിച്ച് കാട്ടാന

Monday 16 January 2023 12:51 AM IST

നി​ല​മ്പൂ​ർ​ ​:​വ​ഴി​ക്ക​ട​വ് ​പൂ​വ്വ​ത്തി​പ്പൊ​യി​ൽ​ ​ഡീ​സ​ന്റ് ​കു​ന്നി​ൽ​ ​കാ​ട്ടാ​ന​ ​ഇ​റ​ങ്ങി​ ​വ്യാ​പ​ക​മാ​യ​ ​കൃ​ഷി​ ​നാ​ശം​ ​വ​രു​ത്തി.​ ​ഞാ​യ​റാ​ഴ്ച​ ​പു​ല​ർ​ച്ചെ​യാ​ണ് ​ഒ​റ്റ​യാ​ൻ​ ​കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി​ ​നാ​ശം​ ​വി​ത​ച്ച​ത്.​ ​നെ​ല്ലാ​ട്ടു​ത്തൊ​ടി​ക​ ​സ​ക്കീ​ന​യു​ടെ​ 200​ ​മു​ര​ട് ​ക​പ്പ​ ​കൃ​ഷി,​ ​വാ​ഴ,​ ​പാ​വ​ൽ​ ​എ​ന്നി​വ​ ​ന​ശി​പ്പി​ച്ചു.​ ​സ​മീ​പ​ത്തെ​ ​കു​റ്റി​പ്പു​ളി​യ​ൻ​ ​ഭ​ക്ത​ൻ,​ ​ഈ​ങ്ങാ​ക്കോ​ട്ടി​ൽ​ ​സ​ഫീ​ർ​ ​എ​ന്നി​വ​രു​ടെ​ ​തെ​ങ്ങ് ,​ ​വാ​ഴ​ ​എ​ന്നി​വ​യും​ ​ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്.​ ​കൃ​ഷി​യി​ട​ത്തി​ന് ​ചു​റ്റു​മു​ള്ള​ ​സം​ര​ക്ഷ​ണ​ ​വേ​ലി​ ​ത​ക​ർ​ത്താ​ണ് ​ഒ​റ്റ​യാ​ൻ​ ​വി​ള​നി​ല​ത്തി​ൽ​ ​എ​ത്തി​യ​ത്.​ ​വീ​ടു​ക​ൾ​ക്ക് ​സ​മീ​പ​മു​ള്ള​ ​കൃ​ഷി​യി​ട​ത്തി​ലാ​ണ് ​കാ​ട്ടാ​ന​ ​ഇ​റ​ങ്ങി​യ​ത്. നെ​ല്ലി​ക്കു​ത്ത് ​വ​നാ​തി​ർ​ത്തി​ ​പ്ര​ദേ​ശ​മാ​ണി​ത്.​ ​ഇ​വി​ട​ങ്ങ​ളി​ൽ​ ​കാ​ട്ടാ​ന​ക​ളു​ടെ​ ​ശ​ല്യം​ ​ഏ​റെ​യാ​ണ്.​ ​വ​നാ​തി​ർ​ത്തി​യി​ൽ​ ​ട്ര​ഞ്ച്,​ ​സോ​ളാ​ർ​ ​വേ​ലി​ ​എ​ന്നി​വ​ ​സ്ഥാ​പി​ച്ചി​രു​ന്നെ​ങ്കി​ലും​ ​ഇ​വ​ ​കാ​ല​ഹ​ര​ണ​പ്പെ​ട്ടു​ ​കി​ട​ക്കു​ക​യാ​ണ്.​ ​നെ​ല്ലി​ക്കു​ത്ത് ​ഫോ​റ​സ്റ്റ് ​സ്റ്റേ​ഷ​നി​ൽ​ ​നി​ന്നും​ ​വ​ന​പാ​ല​ക​രെ​ത്തി​ ​കൃ​ഷി​ ​നാ​ശം​ ​വി​ല​യി​രു​ത്തി.