ബഫർ സോൺ പ്രശ്നത്തിന് ഉത്തരവാദി സർക്കാർ : ഷാഫി പറമ്പിൽ
നിലമ്പൂർ : വന്യജീവി സങ്കേതങ്ങൾക്കും സംരക്ഷിത വന മേഖലകൾക്കും കുറഞ്ഞത് ഒരു കിലോ മീറ്റർ ചുറ്റളവിൽ ബഫർ സോൺ നിർബന്ധമാക്കുന്ന സാഹചര്യം സൃഷ്ടിച്ചതിൽ ഏറ്റവും വലിയ ഉത്തരവാദി സംസ്ഥാന സർക്കാർ മാത്രമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു. ബഫർ സോൺ വിഷയത്തിൽ പൂക്കോട്ടുംപാടത്ത് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച സമരപ്പന്തം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കൂൾ പടിയിൽ നിന്ന് പന്തം ഉയർത്തി ആയിരക്കണക്കിന് പ്രവർത്തകർ നടത്തിയ റാലി പൂക്കോട്ടുംപാടം അങ്ങാടിയിൽ സമാപിച്ചു. ജില്ല പ്രസിഡന്റ് ഷാജി പച്ചേരി അദ്ധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് വി.എസ് .ജോയ്, മുൻ കെപിസിസി ജനറൽ സെക്രട്ടറിമാരായ ഇ. മുഹമ്മദ് കുഞ്ഞി, വി.എ. കരീം, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി, സി.കെ ഹാരിസ്, യു.കെ. അഭിലാഷ്, പി. നിധീഷ്, എ.എം. രോഹിത്, ഷഹനാസ് പാലക്കൽ, എൻ. എ. കരീം, കെ.ടി. അജ്മൽ, ഹാരിസ് ബാബു ചാലിയാർ,മുഹമ്മദ് പാറയിൽ, സൈഫുദ്ധീൻ കണ്ണനാരി, അഷ്റഫ് കുഴിമണ്ണ, സഫീർജാൻ, അജ്മൽ എം വണ്ടൂർ, സുനിൽ പോരൂർ, നിഷാദ് പൂക്കോട്ടുംപാടം, രമ്യ ബി ശങ്കർ, എ. ഗോപിനാഥ്,ജോജി കെ അലക്സ്, കേമ്പിൽ രവി, അമീർ പൊറ്റമ്മൽ എന്നിവർ സംസാരിച്ചു