സ​​ർ​​ക്കാ​​ർ​​ വാ​​ഹ​​ന​​ങ്ങ​​ൾ​​ക്ക് ​​പു​​തി​​യ​​ സീ​​രി​​യ​​ൽ​​ ന​​മ്പ​​ർ​, ​​ ഔ​​ദ്യോ​​ഗി​​ക​​ ബോ​​ർ​​ഡ് വ​​യ്ക്കാ​​നു​​ള്ള​​ അ​​ധി​​കാ​​രം​​ പ​​രി​​മി​​ത​​പ്പെ​​ടു​​ത്തും​

Monday 16 January 2023 1:46 AM IST

തി​​രു​​വ​​ന​​ന്ത​​പു​​രം​​:​​ സ​​ർ​​ക്കാ​​ർ​​ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ​​ ദു​​രു​​പ​​യോ​​ഗം​​ ത​​ട​​യാ​​ൻ​​ പു​​തി​​യ​​ ന​​മ്പ​​ർ​​ സീ​​രീ​​സ് ആ​​ലോ​​ചി​​ക്കു​​ന്നു​​. സ്വ​​കാ​​ര്യ​​ വാ​​ഹ​​ന​​ങ്ങ​​ളി​​ൽ​​ സ​​ർ​​ക്കാ​​ർ​​ ബോ​​ർ​​ഡും​​ ഔ​​ദ്യോ​​ഗി​​ക​​ ത​​സ്തി​​ക​​യും​​ പ​​തി​​ച്ചു​​ള്ള​​ ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ​​ യാ​​ത്ര​​യും​​ നി​​യ​​ന്ത്രി​​ക്കും​​. ഇ​​ന്ന് മ​​ന്ത്രി​​ ആ​​ന്റ​​ണി​​ രാ​​ജു​​വി​​ന്റെ​​ അ​​ദ്ധ്യ​​ക്ഷ​​ത​​യി​​ൽ​​ ചേ​​രു​​ന്ന​​ യോ​​ഗം​​ തീ​​രു​​മാ​​നം​​ എ​​ടു​​ക്കും​​
​​ സ​​ർ​​ക്കാ​​ർ​​ വാ​​ഹ​​ന​​ങ്ങ​​ളി​​ൽ​​ കെ​​.എ​​സ്.ആ​​ർ​​.ടി​​.സി​​ക്കു​​മാ​​ത്ര​​മാ​​ണ് പ്ര​​ത്യേ​​ക​​ സീ​​രി​​യ​​ൽ​​ ന​​മ്പ​​രു​​ള്ള​​ത് കെ​​.എ​​ൽ​​1​​5​​. സ​​ർ​​ക്കാ​​ർ​​ വാ​​ഹ​​ന​​ങ്ങ​​ൾ​​ക്ക് കെ​​.എ​​ൽ​​ 1​​5​​ എ​​.എ​​,​​ ത​​ദ്ദേ​​ശ​​ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക് കെ​​.എ​​ൽ​​1​​5​​ എ​​.ബി​​,​​ അ​​ർ​​ദ്ധ​​ സ​​ർ​​ക്കാ​​ർ​​,​​ സ​​ർ​​ക്കാ​​ർ​​ നി​​യ​​ന്ത്രി​​ത​​ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക് കെ​​എ​​ൽ​​1​​5​​ എ​​.സി​​.എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് ശു​​പാ​​ർ​​ശ​​.


​​പു​​തി​​യ​​ സീ​​രി​​സി​​നാ​​യി​​ മോ​​ട്ടോ​​ർ​​ വാ​​ഹ​​ന​​വ​​കു​​പ്പ് ച​​ട്ടം​​ ഭേ​​ദ​​ഗ​​തി​​ ചെ​​യ്യ​​ണം​​. സ​​ർ​​ക്കാ​​ർ​​ വാ​​ഹ​​ന​​ങ്ങ​​ൾ​​ പു​​തി​​യ​​ സീ​​രീ​​സി​​ൽ​​ വീ​​ണ്ടും​​ ര​​ജി​​സ്റ്റ​​ർ​​ ചെ​​യ്യ​​ണം​​. പു​​തി​​യ​​ വാ​​ഹ​​ന​​ങ്ങ​​ൾ​​ പു​​തി​​യ​​ സീ​​രീ​​സി​​ലാ​​വും​​.
​​ സ​​ർ​​ക്കാ​​ർ​​ വാ​​ഹ​​ന​​ങ്ങ​​ൾ​​ പ്ര​​ത്യേ​​ക​​ സീ​​രീ​​സി​​ൽ​​ ര​​ജി​​സ്റ്റ​​ർ​​ ചെ​​യ്യാ​​ത്ത​​തി​​നാ​​ൽ​​ അ​​വ​​യു​​ടെ​​ ക​​ണ​​ക്ക് മോ​​ട്ടോ​​ർ​​ വാ​​ഹ​​ന​​വ​​കു​​പ്പി​​ന്റെ​​ പ​​ക്ക​​ലി​​ല്ല​​.
​​ഡെ​​പ്യൂ​​ട്ടി​​ സെ​​ക്ര​​ട്ട​​റി​​ മു​​ത​​ൽ​​ മു​​ക​​ളി​​ലേ​​ക്കു​​ള്ള​​ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്കാ​​ണ് ഇ​​പ്പോ​​ൾ​​ വാ​​ഹ​​ന​​ങ്ങ​​ളി​​ൽ​​ ബോ​​ർ​​ഡ് വ​​യ്ക്കാ​​ൻ​​ അ​​നു​​വാ​​ദം​​. മ​​ന്ത്രി​​മാ​​ർ​​ക്കും​​ എം​​.എ​​ൽ​.​എ​​മാ​​ർ​​ക്കും​​ പു​​റ​​മേ​​ സ്‌​​പെ​​ഷ്യ​​ൽ​​ സെ​​ക്ര​​ട്ട​​റി​​ക്ക് മു​​ക​​ളി​​ലാ​​യി​​ ഇ​​ത് പ​​രി​​മി​​ത​​പ്പെ​​ടു​​ത്താ​​നാ​​ണ് ആ​​ലോ​​ച​​ന​​. നി​​ല​​വി​​ൽ​​ സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​ലെ​​ ഡെ​പ്യൂ​​ട്ടി​​ സെ​​ക്ര​​ട്ട​​റി​​ മു​​ത​​ൽ​​ മു​​ക​​ളി​​ൽ​​ റാ​​ങ്കു​​ള്ള​​വ​​ർ​​ക്ക് സ്വ​​ന്തം​​ കാ​​റി​​ൽ​​ ബോ​​ർ​​ഡ് വ​​യ്ക്കാ​​മാ​​യി​​രു​​ന്നു. ഏ​​തെ​​ല്ലാം​​ പ​​ദ​​വി​​ക​​ൾ​​ക്ക് ബോ​​ർ​​ഡ് വ​​യ്ക്കാ​​മെ​​ന്ന് ഉ​​ത്ത​​ര​​വി​​റ​​ക്കും​​. തെ​​റ്റി​​ക്കു​​ന്ന​​വ​​ർ​​ക്കെ​​തി​​രെ​​ വ​​കു​​പ്പ് ത​​ല​​ ന​​ട​​പ​​ടി​​ വ​​രും​​.
​​സെ​​ക്ര​​ട്ടേ​റി​​യ​​റ്റ് ഉ​​ദ്യോ​​ഗ​​സ്ഥ​​രെ​​ കൂ​​ടാ​​തെ​​ നി​​യ​​മ​​സ​​ഭ​​യി​​ലെ​​യും​​ കോ​​ട​​തി​​യി​​ലെ​​യും​​ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ ബോ​​ർ​​ഡ് വ​​ച്ച് യാ​​ത്ര​​ ചെ​​യ്യാ​​ൻ​​ സ​​ർ​​ക്കാ​​രി​​ന്റെ​​ അ​​നു​​മ​​തി​​ തേ​​ടി​​യി​​രു​​ന്നു​​.