സ്റ്റാമ്പെടുത്ത് നാവിന് താഴെ വച്ചാൽ അവർക്ക് അമ്മയെയും പെങ്ങളെയും പോലും തിരിച്ചറിയാൻ കഴിയില്ല, ആ സംഭവത്തിന് ശേഷം എന്റെ ഭാര്യ ആരോടും മിണ്ടിയിട്ടില്ല; വെളിപ്പെടുത്തലുമായി ബാല

Monday 16 January 2023 4:00 PM IST

തന്റെ കുടുംബത്തിന് നേരെയുണ്ടായ ആക്രമണത്തെപറ്റി വിവരിച്ച് നടൻ ബാല. ലഹരി വിമുക്ത ക്യാമ്പയിന്റെ ഭാഗമായി കോട്ടയത്തേയ്ക്ക് ബാല പോയസമയം അദ്ദേഹത്തിന്റെ വീട്ടിൽ രണ്ട് യുവാക്കളെത്തി ഭാര്യയെയും അമ്മയെയും ഭീഷണിപ്പെടുത്തി എന്നാണ് അദ്ദേഹം പറയുന്നത്. ഇതിന്റെ ദൃശ്യങ്ങളും അദ്ദേഹം പുറത്തുവിട്ടിരുന്നു. താൻ ഇല്ലാത്ത സമയം നോക്കി കരുതിക്കൂട്ടി നടത്തിയ ആക്രമണമാണിതെന്നും ബാല പറഞ്ഞു. ഈ യുവാക്കൾ മയക്കുമരുന്ന് ഉപയോഗിക്കുന്നത് ദൃശ്യങ്ങളിൽ കാണാമെന്നും, തക്ക സമയത്ത് കേരള പൊലീസ് എത്തിയതുകൊണ്ട് മാത്രമാണ് തന്റെ കുടുംബം രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം സ്വദേശിയായ അതുൽ ആണ് പ്രതികളിൽ ഒരാളെന്നും ഇവരെ ചോദ്യം ചെയ്താൽ യഥാർത്ഥത്തിൽ ആരാണ് ഇതിന് പിന്നിലെന്ന് അറിയാൻ സാധിക്കുമെന്നും ബാല പറഞ്ഞു.

Advertisement
Advertisement