കേരളകൗമുദി ഭക്ഷ്യസുരക്ഷാ സെമിനാർ ഇന്ന്

Tuesday 17 January 2023 12:34 AM IST

മണ്ണാർക്കാട്: കേരളകൗമുദിയും ഭക്ഷ്യസുരക്ഷാ വകുപ്പും മദർ കെയർ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന ഭക്ഷ്യസുരക്ഷാ സെമിനാർ ഇന്നുരാവിലെ 9.30ന് കോട്ടപ്പുറം ശ്രീനാരായണ ടീച്ചർ എഡ്യുക്കേഷൻ കാമ്പസിൽ അഡ്വ.കെ.പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ പ്രമോദ് അദ്ധ്യക്ഷനാകും. പാലക്കാട് അസിസ്റ്റന്റ് ഫുഡ് സേ്ര്രഫി കമ്മിഷണർ വി.കെ.പ്രദീപ് കുമാർ മുഖ്യാതിഥിയാകും. മണ്ണാർക്കാട് ഫുഡ് ആൻഡ് സേഫ്‌റ്റി ഓഫീസർ ടി.സി.ശ്രീമ ക്ലാസെടുക്കും. കേരളകൗമുദി റിപ്പോർട്ടർ കൃഷ്ണദാസ് കൃപ സ്വാഗതവും മാർക്കറ്റിംഗ് മാനേജർ സുമോദ് കാരാട്ടുതൊടി നന്ദിയും പറയും.