പലിശയിളവിന് അപേക്ഷിക്കാം

Tuesday 17 January 2023 12:39 AM IST

പാലക്കാട്: ക്ഷീര വികസന വകുപ്പിന്റെ മിൽക്ക് ഷെഡ് ഡെവലപ്‌മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി ഡയറി ഫാമുകൾ, ഫാം ഓട്ടോമേഷൻ, ഫാം യന്ത്രവത്ക്കരണം, കാലിത്തീറ്റ നിർമ്മാണ യൂണിറ്റ്, ടി.എം.ആർ യൂണിറ്റ് തുടങ്ങിയ ആവശ്യങ്ങൾക്കായി 2022 ജൂലായ് 25ന് ശേഷം നാഷണലൈസ്ഡ് ബാങ്ക്/കേരള ബാങ്ക്/ഷെഡ്യൂൾഡ് ബാങ്ക് എന്നിവിടങ്ങളിൽ നിന്നും അഞ്ച് വർഷത്തെ കാലയളവിൽ വായ്പയെടുത്ത ക്ഷീരകർഷകർക്ക് പലിശയിളവ് ലഭിക്കുന്നതിനായി അപേക്ഷിക്കാം. ഓരോ വർഷത്തെയും പലിശ പൂർണമായും വകുപ്പിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി നൽകും. തിരിച്ചടവിൽ വീഴ്ച വരുത്താത്തവർക്കാണ് ആനുകൂല്യം ലഭിക്കുക.
പലിശയിളവ് ലഭിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കൾ വായ്പ എടുക്കുന്നതിലേക്ക് സമർപ്പിച്ച പ്രോജക്ട് റിപ്പോർട്ടിന്റെ ബാങ്ക് സാക്ഷ്യപ്പെടുത്തിയ പകർപ്പ്, വായ്പയിലേക്ക് മുതലും പലിശയും അടച്ചതിന്റെ സ്റ്റേറ്റ്‌മെന്റ് എന്നിവ ഫെബ്രുവരി അവസാനം നൽകണം. ഗുണഭോക്താകൾക്ക് അഞ്ചുവർഷം തുടർച്ചയായി പലിശ ഇളവ് നൽകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. അപേക്ഷയും അനുബദ്ധ രേഖകളും ഒമ്പതിനകം അടുത്തുള്ള ബ്ലോക്ക് ക്ഷീര വികസന ഓഫീസിൽ നൽകണം.

Advertisement
Advertisement