മികവ്-കിരണം പദ്ധതി ഉദ്ഘാടനം
Tuesday 17 January 2023 12:52 AM IST
തൃക്കാക്കര: ജാതീയത എന്ന ശാപം ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നതായി മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. മികവ്-കിരണം പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. മികവ് കിരണം പദ്ധതികളിലൂടെ പട്ടികജാതി, പട്ടികവർഗ യുവതീ യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ ഉണ്ടാക്കി കൊടുക്കാനും വരുമാനം ആർജ്ജിക്കാനുമാണ് ലക്ഷ്യമാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ. രേണുരാജ് യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി. റാണിക്കുട്ടി ജോർജ് , ആശാ സനിൽ, എം.ജെ. ജോമി, ഷൈനി ജോർജ്, മനോജ് മൂത്തേടൻ തുടങ്ങിയവർ പങ്കെടുത്തു.