ഗുരുദർശന പഠന ക്ലാസ്
Tuesday 17 January 2023 12:15 AM IST
ആലുവ: ആലുവ അദ്വൈതാശ്രമത്തിൽ എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ഞായറാഴ്ചകളിൽ ശ്രീ നാരായണ ഗുരുദർശന പഠന ക്ലാസ് സംഘടിപ്പിക്കും. രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയായിരിക്കും ക്ലാസുകൾ. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, തമ്പി ചേലാട്ട് എന്നിവർ ക്ളാസുകൾ നയിക്കും. കഴിഞ്ഞ ദിവസം അദ്വൈതാശ്രമത്തിൽ നടന്ന ദർശക പ്രചാരക സംഗമത്തിലാണ് ക്ളാസ് ആരംഭിക്കാൻ തീരുമാനിച്ചത്. ശ്രീ നാരായണ ഗുരുദേവനെയും ദർശനങ്ങളെയും തനിമയോടെ പഠിപ്പിക്കക എന്നതായിരിക്കും ക്ലാസിന്റെ ലക്ഷ്യമെന്ന് സ്വാമി ധർമ്മചൈതന്യ പറഞ്ഞു. ഫോൺ: 8592021461, 9446484005.