ആധാർ അപ്ഡേഷൻ
Monday 16 January 2023 6:24 PM IST
തൃക്കാക്കര: കുട്ടികളുടെ ബയോമെട്രിക് ആധാർ പുതുക്കൽ വേഗത്തിലാക്കാൻ ജില്ലാതല ആധാർ മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു. കുട്ടികളുടെ ആധാർ അഞ്ച്, 15 വയസ് കഴിയുമ്പോൾ പുതുക്കണം. ഇതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴി നടപടി സ്വീകരിക്കാൻ അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം നിർദ്ദേശം നൽകി. ഇതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴി ക്യാമ്പുകൾ സംഘടിപ്പിക്കും.ആധാർ നമ്പർ ലഭിച്ചിട്ട് പത്ത് വർഷം കഴിഞ്ഞവരും പിന്നീട് അപ്ഡേറ്റ് ചെയ്യാത്തവരും തിരിച്ചറിയൽ രേഖകൾ, വിലാസം എന്നിവ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്.