മാർഗരേഖാ പ്രകാശനം

Tuesday 17 January 2023 12:35 AM IST

കൊച്ചി: 2024ൽ നടക്കാനിരിക്കുന്ന അഞ്ചാമത് സിറോമലബാർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ അസംബ്ലിയുടെ മാർഗരേഖ കർദിനാൾ ജോർജ് ആലഞ്ചേരി പ്രകാശനം ചെയ്തു. 'കാലഘട്ടത്തിന്റെ ആവശ്യങ്ങളോട് സംവദിക്കുന്ന സിറോ മലബാർസഭയുടെ ദൗത്യവും ജീവിതവും' എന്നതിനെ ആസ്പദമാക്കി തയ്യാറാക്കിയ മാർഗരേഖ അസംബ്ലിക്ക് വേണ്ടിയുള്ള കമ്മിറ്റിയുടെ ചെയർമാനായ ബിഷപ്പ് പോളി കണ്ണൂക്കാടനും കമ്മിറ്റി അംഗങ്ങളായ സെബാസ്റ്റ്യൻ എടയന്ത്രത്ത്, ജോർജ് രാജേന്ദ്രൻ, തോമസ് തറയിൽ, പ്രിൻസ് പാണേങ്ങാടൻ എന്നീ ബിഷപ്പുമാർക്കും നൽകിയാണ് പ്രകാശനം നിർവഹിച്ചത്. അസംബ്ലിക്ക് മുന്നോടിയായി ഇടവക ഫൊറോന രൂപത തലങ്ങളിലും സന്യാസ സമൂഹങ്ങളിലും ഈ മാർഗരേഖ അടിസ്ഥാനമാക്കി ചർച്ചകൾ നടക്കും.