പി വി അൻവറിനെ ഇഡി ചോദ്യം ചെയ്യുന്നു; നടപടി ക്രഷർ യൂണിറ്റുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാടിൽ
Monday 16 January 2023 6:56 PM IST
കൊച്ചി: ക്രഷർ ഇടപാടിൽ നടത്തിയ സാമ്പത്തിക ക്രമക്കേട് പരാതിയിൽ പി.വി അൻവർ എംഎൽഎയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടടറേറ്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലാണ് ഇഡി ചോദ്യംചെയ്യൽ പുരോഗമിക്കുന്നത്. കർണാടകയിലെ മംഗലാപുരത്ത് ബെൽത്തങ്ങാടി താലൂക്കിൽ ക്രഷർ ഇടപാടുമായി ബന്ധപ്പെട്ട് ക്രഷറിൽ 10 ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്‌ദാനം ചെയ്‌ത് പ്രവാസി എഞ്ചിനീയറായ നടുത്തൊടി സലീമിൽ നിന്ന് 50 ലക്ഷം രൂപ പി.വി അൻവർ എംഎൽഎ തട്ടിയെന്ന് പരാതിയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാടിലാണ് ഇഡി ചോദ്യം ചെയ്‌തത്.
സലീം പൊലീസിൽ നൽകിയ പരാതി സിവിൽ തട്ടിപ്പ് സ്വഭാവമുളളതാണെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഇത് കോടതി തളളുകയും അൻവറിനെതിരെ അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു.