വി.എച്ച്.എസ്.ഇ തൊഴിൽമേള
Tuesday 17 January 2023 12:14 AM IST
കൊച്ചി: വി.എച്ച്.എസ്.ഇ എറണാകുളം മേഖലാ കരിയർ ഗൈഡൻസ് സെല്ലിന്റെയും ജില്ലാ എംപ്ളാേയ്‌മെന്റ് എക്സ്ചേഞ്ചിന്റെയും ആഭിമുഖ്യത്തിൽ 21ന് കളമശേരി ജി.വി.എച്ച്.എസ് സ്കൂളിൽ നടത്തുന്ന തൊഴിൽമേള മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. വി.എച്ച്.എസ്.ഇ പഠനം പൂർത്തിയാക്കിയ 18 നും 35 നുമിടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. തുടർപഠനം നടത്തുന്നവർക്കും തൊഴിൽപരിചയം ഉള്ളവർക്കും ഡിപ്ളോമ, ബിരുദ, ബിരുദാനന്തര ബിരുദം , ഐ.ടി.ഐ യോഗ്യതയുള്ളവർക്കും പങ്കെടുക്കാം. എൻജിനിയറിംഗ്, പാരാമെഡിക്കൽ, അഗ്രികൾച്ചർ, ഫിഷറീസ്, കൊമേഴ്സ് ആൻഡ് ബിസനസ്, മറ്റ് ടെക്നിക്കൽ മേഖലകൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രമുഖ സ്ഥാപനങ്ങൾ മേളയിൽ പങ്കെടുക്കും. വിവരങ്ങൾക്ക്: 9995137529, https://forms.gle/4yGfbyisUoCBWZdP7