'ചരിത്രത്തെ വികലമാക്കുന്നു'

Tuesday 17 January 2023 12:34 AM IST

കൊച്ചി: ചരിത്രത്തെ വികലമാക്കി അവതരിപ്പിക്കുന്നത് രാജ്യത്തോടുള്ള വെല്ലുവിളിയാണെന്ന് മഹാത്മാ ഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധി അഭിപ്രായപ്പെട്ടു. ഡി.സി.സിയുടെ ആഭിമുഖ്യത്തിലുള്ള സബർമതി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൂർവികരുടെ ത്യാഗത്തിന്റെ സ്മരണകൾ മറക്കാതിരിക്കാൻ ഇന്ന് ഒരാൾ എഴുന്നേറ്റു നിന്ന് രാജ്യം മുഴുവൻ നടക്കുന്നതിന്റെ നേർക്കാഴ്ചയാണ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര. തിരഞ്ഞെടുപ്പ് ജയത്തേക്കാൾ ആശയധാരയുടെ വിജയമാണിതെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷനായിരുന്നു. ഡോ. എം.സി ദിലീപ് കുമാർ , ഡോ. ടി.എസ് ജോയ്, സി. ആർ നീലകണ്ഠൻ, ജെബി മേത്തർ എം.പി തുടങ്ങിയവർ പങ്കെടുത്തു.