കേരള സർവകലാശാല പരീക്ഷാഫലം

Tuesday 17 January 2023 12:39 AM IST

തിരുവനന്തപുരം: കേരള സർവകലാശാല സെപ്തംബറിൽ നടത്തിയ എം.എസ്‌സി. കമ്പ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്), നവംബറിൽ നടത്തിയ എം.ടെക്. കമ്പ്യൂട്ടർ സയൻസ് വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ ഡിജി​റ്റൽ ഇമേജ് കമ്പ്യൂട്ടിംഗ് (2020-2022) സി.എസ്.എസ്., പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്​റ്റർ ബി കോം. കൊമേഴ്സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ 19,20,23 തീയതികളിൽ വിവിധ കോളേജ്/യു.ഐ.ടി.കളിൽ വച്ച് നടത്തും.

23ന് ആരംഭിക്കുന്ന നാലാം സെമസ്​റ്റർ (ത്രിവത്സരം),എട്ടാം സെമസ്​റ്റർ (പഞ്ചവത്സരം) എൽ.എൽ.ബി.,ഫെബ്രുവരി 13ന് ആരംഭിക്കുന്ന രണ്ടാം സെമസ്​റ്റർ (ത്രിവത്സരം),ആറാം സെമസ്​റ്റർ (പഞ്ചവത്സരം) എൽ.എൽ.ബി.,മാർച്ച് 1ന് ആരംഭിക്കുന്ന മൂന്നാം സെമസ്​റ്റർ (ത്രിവത്സരം),ഏഴാം സെമസ്​റ്റർ (പഞ്ചവത്സരം) എൽ.എൽ.ബി.,മാർച്ച് 22ന് ആരംഭിക്കുന്ന അഞ്ചാം സെമസ്​റ്റർ (ത്രിവത്സരം),ഒൻപതാം സെമസ്​റ്റർ (പഞ്ചവത്സരം) എൽ.എൽ.ബി., ഏപ്രിൽ 10ന് ആരംഭിക്കുന്ന ഒന്നാം സെമസ്​റ്റർ (ത്രിവത്സരം),അഞ്ചാം സെമസ്​റ്റർ (പഞ്ചവത്സരം) എൽ.എൽ.ബി. (2011 - 12 അഡ്മിഷന് മുൻപുളളത്),(മേഴ്സിചാൻസ്) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം ലാ കോളേജ് മാത്രമാണ് പരീക്ഷാകേന്ദ്രം.

തുടർവിദ്യാഭ്യാസ വ്യാപനകേന്ദ്രം കാര്യവട്ടം യൂണിവേഴ്സി​റ്റി കാമ്പസിൽ നടത്തുന്ന സർട്ടിഫിക്ക​റ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിന് 31വരെ അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു/പ്രീഡിഗ്രി,കാലാവധി: 6 മാസം,ക്ലാസുകൾ: ശനി,ഞായർ ദിവസങ്ങളിൽ,കോഴ്സ് ഫീസ്: 9000 രൂപ,ഉയർന്ന പ്രായപരിധിയില്ല.ഫോൺ: 0471-2302523