വിവാദങ്ങൾക്കിടെ ബോർഡ് ഒഫ് ഗവേണൻസ് യോഗം ഇന്ന്
Tuesday 17 January 2023 12:40 AM IST
തിരുവനന്തപുരം: വിവാദങ്ങൾക്കിടെ സാങ്കേതിക സർവകലാശാലയുടെ ബോർഡ് ഒഫ് ഗവേണൻസ് യോഗം ഇന്ന് ചേരും. സാങ്കേതിക സർവകലാശാലയിൽ പിൻവാതിൽവഴി നൂറുപേരെ നിയമിക്കാനുള്ള വിജ്ഞാപനം ഗവർണർ റദ്ദാക്കിയതിനെ സിൻഡിക്കേറ്റ് വിമർശിക്കുകയും വൈസ്ചാൻസലർ പ്രൊഫ.സിസാതോമസിനെ നിയന്ത്രിക്കാൻ സിൻഡിക്കേറ്റ് ഉപസമിതിയെ നിയോഗിക്കുകയും ചെയ്തതിനു പിന്നാലെയാണ് ഗവേണിംഗ് സമിതി യോഗം ചേരുന്നത്. പരീക്ഷാ, സിലബസ് പരിഷ്കരണം അടക്കം ഇന്നത്തെ യോഗത്തിൽ ചർച്ചയായേക്കും. സിൻഡിക്കേറ്റിന്റെ വിവാദ തീരുമാനങ്ങൾ നടപ്പാക്കില്ലെന്ന് വി.സി പ്രഖ്യാപിച്ച സാഹചര്യത്തിൽ യോഗത്തിൽ ബഹളത്തിനും ഇടയുണ്ട്.