അടൂർ ഡിപ്പോയിൽ ബ്രേക്കില്ലാ ബസുകൾ

Tuesday 17 January 2023 12:41 AM IST

അടൂർ : കെ.എസ്.ആർ.ടി.സി അടൂർ ഡിപ്പോയിലെ സൂപ്പർ ഫാസ്റ്റ് ഉൾപ്പെടെയുള്ള ബസുകൾ ബ്രേക്ക് നഷ്ടമായി അപകടത്തിൽപ്പെടുന്നത് പതിവായിട്ടും അധികൃതർ അലംഭാവം തുടരുകയാണ്. കഴിഞ്ഞ രണ്ടുദിവസങ്ങളിൽ രണ്ട് ബസുകളാണ് ബ്രേക്കില്ലാതെ അപകടത്തിൽപ്പെട്ടത്. സി.എഫ് ടെസ്റ്റ് കഴിഞ്ഞ് പുറത്തിറക്കിയ ആർ.എ.സി 607 ഒാർഡിനറി സർവീസ് ഞായറാഴ്ച തിരുവല്ലായിൽ നിന്ന് അടൂരിലേക്ക് മടങ്ങവേ ചെങ്ങന്നൂരിന് സമീപം ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് അടൂർ ഡിപ്പോയിലെ തന്നെ മറ്റൊരു ബസിന്റെ പിന്നിൽ ഇടിച്ചു നിറുത്തുകയായിരുന്നു. ഇതേബസ് കഴിഞ്ഞമാസം കായംകുളത്തേക്കുള്ള യാത്രയ്ക്കിടയിലും ബ്രേക്ക് നഷ്ടമായി അപകടത്തിൽപ്പെട്ടു. ഇന്നലെ രാവിലെ എട്ടരയോടെ പട്ടാഴിയിൽ നിന്ന് അടൂരിലേക്ക് വന്ന ഒാർഡിനറി സർവീസിന്റെ ബ്രേക്ക് നഷ്ടമായി. ഡ്രൈവറുടെ മനസാന്നിദ്ധ്യത്താൽ പട്ടാഴി മുക്കിലെ മതിലിൽ ഇടിച്ചുനിറുത്തിയാണ് അപകടം ഒഴിവാക്കിയത്. കഴിഞ്ഞമാസവും അടൂരിലെ സൂപ്പർ ഫാസ്റ്റ് ബസ് ചെങ്ങന്നൂരിന് സമീപം ബ്രേക്ക് കുറവായി അപകടത്തിൽപ്പെട്ടിരുന്നു. അന്ന് ഡ്രൈവർക്കും പത്തോളം യാത്രക്കാർക്കും പരിക്കേറ്റു.

യാത്രയ്ക്കിടെ ബ്രേക്ക് പോകും

ബ്രേക്ക് സ്ലാക്കർ റീ കണ്ടീഷൻ ചെയ്ത് ഉപയോഗിക്കരുതെന്നാണ് കമ്പിനിയുടെ നിർദ്ദേശം. എന്നാൽ മാവേലിക്കര റീജിയണൽ വർക്ക് ഷോപ്പിൽ കൊടുത്ത് റി - കണ്ടീഷൻ ചെയ്താണ് അടൂർ ഡിപ്പോയിൽ ഉപയോഗിക്കുന്നത്. ഇക്കാരണത്താൽ സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെയുള്ള ബസുകൾ യാത്രയ്ക്കിടെ മറ്റു ഡിപ്പോകളിൽ കയറ്റി ബ്രേക്ക്‌ ശരിയാക്കിയാണ് സർവീസ് നടത്തുന്നത്. ഡിപ്പോയിലെ ശോചനീയാവസ്ഥ പരിഹരിക്കാൻ മാസത്തിൽ ചേരേണ്ട അവലോകനയോഗം പോലും വിളിക്കാൻ യൂണിറ്റ് ഓഫീസർ തയാറാകുന്നില്ല.

ഗുണനിലവാരമില്ലാത്ത സ്പെയർ പാർട്സുകളാണ് അടൂർ ഡിപ്പോയിൽ ഉപയോഗിക്കുന്നത്. തൊടുപുഴയിലെ ഒരു സ്വകാര്യ സ്പെയർപാർട്സ് സ്ഥാപനത്തിൽ നിന്നാണ് ഇപ്പോൾ പാർട്സുകൾ എത്തുന്നത്. അടൂർ ഡിപ്പോയിൽ പ്രതിദിനം 3500 രൂപ മുതൽ 5000 രൂപയുടെ വരെ പാർട്സുകൾ ഇപ്പോൾ ലോക്കൽ പർച്ചേസായി എത്തുന്നുണ്ട്. ഇത്തരം പാർട്സുകൾ ഉപയോഗിക്കുന്ന ബസുകളാണ് വഴിയിൽ കിടക്കുന്നത്.

ബ്രേക്ക് കുറവായതിനാൽ നിശ്ചിത വേഗതയിൽ ബസുകൾക്ക് സർവീസ് നടത്താൻ കഴിയുന്നില്ല. ഇത് സർവീസുകൾ വൈകാനും കാരണമാകുന്നു.

ഡ്രൈവർമാർ