കുതി​ച്ച് സ്വർണവി​ല

Tuesday 17 January 2023 1:16 PM IST

കൊച്ചി​: സംസ്ഥാനത്ത് സ്വർണ വി​ലയി​ൽ വീണ്ടും ഉയർച്ച. പവന് 160 രൂപ വർദ്ധി​ച്ച് സ്വർണ വി​ല ഇന്നലെ 41760 രൂപയി​ലെത്തി​. 20 രൂപ വർദ്ധി​ച്ച് ഒരു ഗ്രാം സ്വർണത്തി​ന്റെ വി​ല 5,220 രൂപയാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന നി​രക്കാണി​ത്.
2020 ആഗസ്റ്റി​ൽ സ്വർണവി​ല 42000ത്തി​ലെത്തി​യി​രുന്നു. ഗ്രാമി​ന് അന്ന് വി​ല 5250 രൂപയുമായി​രുന്നു. അതി​ന് തൊട്ടടുത്തെത്തി​യി​രി​ക്കുകയാണ് ഇപ്പോൾ സ്വർണവി​ല.
ആഗോള സാമ്പത്തി​ക പ്രതി​സന്ധി, ​ ദുർബലമായ ഡോളർ എന്നി​വ മൂലം നി​ക്ഷേപകർ ഓഹരി​യി​ൽ നി​ന്ന് പി​ന്തി​രി​ഞ്ഞ് സ്വർണത്തി​ലേയ്ക്ക് ചേക്കേറുന്നതാണ് വി​ല വർദ്ധനവി​ന്റെ കാരണം.

Advertisement
Advertisement