യൂത്ത് കോൺഗ്രസ് ജില്ലാ ക്യാമ്പ് അടൂരിൽ
Tuesday 17 January 2023 12:13 AM IST
പത്തനംതിട്ട : യൂത്ത്കോൺഗ്രസ് ജില്ലാ ക്യാമ്പ് അടൂർ മാർത്തോമ യൂത്ത് സെന്ററിൽ 21 മുതൽ നടക്കുമെന്ന് പ്രസിഡന്റ് എം.ജി.കണ്ണൻ അറിയിച്ചു.
150 ഓളം പ്രതിനിധികൾ പങ്കെടുക്കും. 21ന് രാവിലെ ജില്ലാ പ്രസിഡന്റ് പതാക ഉയർത്തും. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്യുന്ന ക്യാമ്പിൽ വിവിധ സെഷനുകളിൽ പി.സി.വിഷ്ണുനാഥ് എം.എൽ.എ, വി.ടി.ബൽറാം, എം.ലിജു, പഴകുളം മധു , അഡ്വ.ജയശങ്കർ, സി.ആർ.നീലകണ്ഠൻ, തിരക്കഥാകൃത്ത് ഷാരിസ് മുഹമദ് എന്നിവർ നേതൃത്വം നൽകും. രാഷ്ട്രീയ , സംഘടന, പരിസ്ഥിതി ഔട്ട് റീച്ച് എന്നിവയുമായി ബന്ധപ്പെട്ട പ്രമേയങ്ങൾ അവതരിപ്പിക്കും. 22ന് സമാപന സമ്മേളനം സി.ആർ.മഹേഷ് ഉദ്ഘാടനം ചെയ്യും. ക്യാമ്പിൽ ജില്ലയിലെ വിവിധ സംഘടന രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യും.