ഗുരുദേവന്റെ വാക്കുകൾ ഇന്നും പ്രസക്തം: മന്ത്രി സജിചെറിയാൻ

Tuesday 17 January 2023 12:15 AM IST

ചെങ്ങന്നൂർ: സ്വതന്ത്രമായി വഴിനടക്കാൻ പോലും അനുവാദമില്ലാതിരുന്നതും ജാതിക്കോമരങ്ങൾ അഴിഞ്ഞാടിയതുമായ ഒരു കാലഘട്ടത്തിൽ സമത്വത്തിനുവേണ്ടി പ്രവർത്തിച്ചത് ശ്രീനാരായണ ഗുരുദേവനാണെന്ന് മന്ത്രി സജിചെറിയാൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ 1197-ാം നമ്പർ ഉമയാറ്റുകര ശാഖയുടെ ആഭിമുഖ്യത്തിലുള്ള ഗുരുദേവ ക്ഷേത്രത്തിലെ 10-ാമത് പുന:പതിഷ്ഠാ മഹോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാഖാ പ്രസിഡന്റ് പി.എസ്.ബിനുമോൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ സുരേഷ് പരമേശ്വരൻ മുഖ്യ പ്രഭാഷണം നടത്തി. ഫോക് ലോർ അക്കാഡമി ചെയർമാൻ ഒ.എസ്. ഉണ്ണികൃഷ്ണൻ, കേരള ഒളിമ്പിക്സ് മെഡൽ ജേതാക്കളായ ആദിത്യ ജഗന്നാഥൻ, അശ്വിൻ ദേവരാജ് എന്നിവരെ ആദരിച്ചു തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി.സജൻ, പാണ്ടനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയിൻ ജിനു, ഗ്രാമപഞ്ചായത്ത് അംഗം സജീവ് വള്ളിയിൽ, ശാഖാ സെക്രട്ടറി സതീഷ് കല്ലുപറമ്പിൽ, വൈസ് പ്രസിഡന്റ് സന്തോഷ് എ.കെ, യൂണിയൻ കമ്മിറ്റി അംഗം എസ്. ദേവരാജൻ, ഉത്സവ കമ്മിറ്റി കൺവീനർമാരായ പി.എൻ .ജയകൃഷ്ണൻ, ഷേർളി സന്തോഷ്, വനിതാസംഘം പ്രസിഡന്റ് അനിതാ വിശ്വൻ, സെക്രട്ടറി രാജി ബാബു, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് സുമോദ് ലാൽ, സെക്രട്ടറി വിനീത് വിജയൻ എന്നിവ ർ പ്രസംഗിച്ചു, ബിഗ് ബോസ് താരം അശ്വിൻ വിജയ് മുഖ്യാതിഥിയായിരുന്നു.