സ്മാർട്ട് മീറ്റർ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു

Tuesday 17 January 2023 12:28 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് 37ലക്ഷം വൈദ്യുതി ഉപഭോക്താക്കൾക്ക് സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കാനുള്ള ഉത്തരവ് പരസ്യമായി കത്തിച്ച് പ്രതിഷേധിച്ചു. കെ.എസ്.ഇ.ബി.വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു.),കെ.എസ്.ഇ.ബി.ഓഫീസേഴ്സ് അസോസിയേഷൻ,കെ.എസ്.ഇ.ബി. കോൺട്രാക്ട് വർക്കേഴ്സ് അസോസിയേഷൻ(സി.ഐ.ടി.യു.)തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തിൽ വൈദ്യുതിബോർഡ് ആസ്ഥാനത്തും സംസ്ഥാനത്തെ വിവിധ സെക്ഷൻ ഓഫീസുകൾ,ഡിവിഷൻ ഓഫീസുകൾ എന്നിവയുടെ മുന്നിലുമാണ് ഇന്നലെ പ്രതിഷേധപരിപാടി നടത്തിയത്.വൈദ്യുതി ഭവന് മുന്നിൽ ബോർഡ് ഓർഡർ കത്തിക്കുന്ന പരിപാടിയിൽ കെ.എസ്.ഇ.ബി.വർക്കേഴ്സ് അസോസയേഷൻ(സി.ഐ.ടി.യു.)സംസ്ഥാന ട്രഷറർ സജു എ.എച്ച്,സംസ്ഥാന ഭാരവാഹികളായ സജീവ് കുമാർ എം.പി,എസ്.ലാലു,അജിത.സി,ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.എം.ജി.സുരേഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.