ദേശീയ യുവജന വാരഘോഷത്തിന് തുടക്കമായി
പാലക്കാട്: നെഹ്രു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ ദേശീയ യുവജന വാരാഘോഷത്തിന് തുടക്കമായി. ജനുവരി 12 മുതൽ 19 വരെയാണ് വാരാഘോഷം. ഇതിന്റെ ഭാഗമായി യുവജന സംഘടനകൾ വഴി ജില്ലയിലുടനീളം രക്തദാന ക്യാമ്പ്, ക്വിസ് മത്സരം, സെമിനാറുകൾ തുടങ്ങിയ പ്രവർത്തനം നടത്തും. ജില്ലാതല ഉദ്ഘാടനം വി.കെ.ശ്രീകണ്ഠൻ എം.പി നിർവഹിച്ചു. നഗരസഭാദ്ധ്യക്ഷ പ്രിയ അജയൻ അദ്ധ്യക്ഷയായി. എ.ഡി.എം കെ.മണികണ്ഠൻ ഹർ ഘർ തിരംഗ അവാർഡ് വിതരണം ചെയ്തു. ശ്രീകൃഷ്ണപുരം രാഗം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, മണ്ണാർക്കാട് ന്യൂ ഫിനിക്സ് ക്ലബ് എന്നിവർ അവാർഡിന് അർഹരായി. ജില്ലാതല ഔട്ട് സ്റ്റാൻഡിംഗ് യൂത്ത് ക്ലബിനുള്ള അവാർഡ് ഒറ്റപ്പാലം ബ്ലോക്കിലെ വികാസ് ക്ലബ്ബിന് കൈമാറി.ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ കെ.ഉണ്ണികൃഷ്ണൻ, നെഹ്രു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ സി.ബിൻസി, അക്കൗണ്ടന്റ് ആൻഡ് പ്രോഗ്രാം അസിസ്റ്റന്റ് എൻ.കർപ്പകം പങ്കെടുത്തു.