സർക്കാർ വാഹനം കെ.എൽ. 99

Tuesday 17 January 2023 12:00 AM IST

തിരുവനന്തപുരം: 'കെ.എൽ 99' എന്ന ശ്രേണിയിലുള്ള നമ്പരുകൾ സർക്കാർ വാഹനങ്ങൾക്ക് മാത്രമായി നിജപ്പെടുത്താൻ ഗതാഗതമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ ധാരണയായി. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക.
സർക്കാർ വാഹനങ്ങൾ തിരിച്ചറിയുന്നതിന് പൊതുവായി കെ.എൽ 99 എന്ന നമ്പരും വിവിധ വിഭാഗങ്ങളുടേതിന് എ, ബി, സി, ഡി അക്ഷരങ്ങൾ നൽകാനുമാണ് ശുപാർശ. ഇതനുസരിച്ച് 'കെ.എൽ 99 എ' സർക്കാർ ഉടമസ്ഥതയിലുള്ള വാഹനങ്ങളായിയിരിക്കും. 'കെ.എൽ 99 ബി' സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ വാഹനങ്ങൾക്കും 'കെ.എൽ 99 സി' തദ്ദേശ സ്ഥാപനങ്ങളുടെ വാഹനങ്ങൾക്കും 'കെ.എൽ 99 ഡി' പൊതമേഖലാ സ്ഥാപനങ്ങൾക്കും നൽകാനാണ് നിർദ്ദേശം. ഇതിനായി മോട്ടർ വാഹനചട്ടം ഭേദഗതി ചെയ്തു.

Advertisement
Advertisement