ഗുണ്ട, ലഹരി മാഫിയയെ ഒതുക്കാൻ മുഖ്യമന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി

Tuesday 17 January 2023 12:02 AM IST

തിരുവനന്തപുരം: ഗുണ്ടകളും ലഹരിമാഫിയയുമായുള്ള ബന്ധം പൊളിക്കാനും ഗുണ്ടാസംഘങ്ങൾക്കും ഗുണ്ടാബന്ധമുള്ള പൊലീസുകാർക്കുമെതിരെ കർശന നടപടിയെടുക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ക്രമസമാധാന ചുമതലയുള്ള അഡി.ഡി.ജി.പി എം.ആർ.അജിത്കുമാർ, ഇന്റലിജൻസ് മേധാവി ടി.കെ.വിനോദ്കുമാർ, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ സി.നാഗരാജു, റൂറൽ എസ്.പി ഡി.ശില്പ എന്നിവരെ മുഖ്യമന്ത്രി ഇന്നലെ തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. തലസ്ഥാനത്തെ ഗുണ്ടാപ്രവർത്തനം അടിച്ചമർത്തണമെന്നും ജനങ്ങൾക്ക് സ്വൈരജീവിതം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി കർശന നിർദ്ദേശംനൽകി. '​ഗു​ണ്ട​ക​ളെ​ പോ​റ്റു​ന്ന​ത് ​ല​ഹ​രി​ മാ​ഫി​യ​​​' എന്ന തലക്കെട്ടിൽ കേരളകൗമുദി ഞായറാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിനെത്തുടർന്നാണ് മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ.

ത​ല​സ്ഥാ​ന​ത്ത് ഒ​രു​ ഡി​വൈ​.എ​സ്.പി​ക്കും​ സി​.ഐ​യ്ക്കു​മ​ട​ക്കം​ 6​ പൊ​ലീ​സു​കാ​ർ​ക്ക് ഗു​ണ്ടാ​ബ​ന്ധ​മുണ്ടെന്നും ത​ല​സ്ഥാ​ന​ത്തെ​ ഗു​ണ്ടാ​നേ​താ​ക്ക​ളു​മാ​യി​ അ​ടു​ത്ത​ ബ​ന്ധ​മു​ള്ള​ ഇ​വ​ർ​,​ ഗു​ണ്ട​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക​ട​ക്കം​ സ​ഹാ​യം​ ന​ൽ​കു​ന്നതായും കേരളകൗമുദി ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെ, എറണാകുളം, ആലുവ, കൊല്ലം, കണ്ണൂർ എന്നിവിടങ്ങളിലെ ഗുണ്ടാബന്ധമുള്ള ഉദ്യോഗസ്ഥരുടെ പട്ടിക ഇന്റലിജൻസ് മേധാവി സർക്കാരിനു കൈമാറി. ഇവരെല്ലാം ക്രമസമാധാന ചുമതലയിലുമാണ്. ഇവർക്കെതിരേ അന്വേഷണം നടത്തി ഉടൻ നടപടിയെടുക്കാനും ക്രമസമാധാന ചുമതലയിൽ നിന്നൊഴിവാക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

ഇ​ന്റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ട്

ത​ല​സ്ഥാ​ന​ത്ത് ഭ​ര​ണ​സി​രാ​കേ​ന്ദ്ര​ത്തി​ന്റെ​ മൂ​ക്കി​നു​താ​ഴെ​ ആ​വ​ർ​ത്തി​ച്ച് ഗു​ണ്ട​ ആ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​യി​ട്ടും​ പ്ര​തി​ക​ളാ​യ​ ഗു​ണ്ടാ​നേ​താ​ക്ക​ളെ​ പി​ടി​ച്ചി​ല്ല​. ഇ​വ​ർ​ക്ക് ഒ​ളി​വി​ൽ​ പോ​കാ​ന​ട​ക്കം​ പൊ​ലീ​സി​ന്റെ​ സ​ഹാ​യം​ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ഇ​ന്റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ട്. ല​ഹ​രി​മ​രു​ന്ന് മാ​ഫി​യ​ ഗു​ണ്ടാസം​ഘ​ങ്ങ​ൾ​ക്ക് സാ​മ്പ​ത്തി​ക​സ​ഹാ​യം​ ന​ൽ​കു​ന്നു​ണ്ടെ​ന്നും​ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ നി​ന്നു​ള്ള​ ല​ഹ​രി​ ക​ട​ത്തി​ന​ട​ക്കം​ സ​ഹാ​യി​ക്കാ​നാ​ണി​തെ​ന്നും​ ഏ​റെ​ അ​പ​ക​ട​ക​ര​മാ​ണി​തെ​ന്നും​ ഇ​ന്റ​ലി​ജ​ൻ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഗുണ്ടകളുടെ വിളയാട്ടം

മുഖ്യമന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി ആർ. രാജശേഖരൻ നായരുടെ ഇളയ സഹോദരൻ ശ്രീകുമാരൻ നായരെ ഗുണ്ടകൾ മർദ്ദിച്ച് കിണറ്റിലെറിഞ്ഞത് ഗുണ്ടാവിളയാട്ടത്തിന്റെ തീവ്രത വ്യക്തമാക്കുന്നതാണ്. വീടിന്റെ കോൺക്രീറ്റിന് വെള്ളമൊഴിക്കാനെത്തിയപ്പോൾ വീടിനുള്ളിൽ കണ്ട അപരിചിതൻ ആരെന്ന് തിരക്കിയതായിരുന്നു പ്രകോപനം. കണിയാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോകുകയും അന്വേഷിക്കാനെത്തിയ പൊലീസിനു നേരേ ബോംബെറിയുകയും ചെയ്ത ഗുണ്ടകളാണ് ശ്രീകുമാരൻനായരെയും ആക്രമിച്ചത്.