എൻ.ജി.ഒ യൂണിയൻ വജ്രജൂബിലി ഇന്ന്

Tuesday 17 January 2023 12:05 AM IST

കൊച്ചി: എൻ.ജി.ഒ യൂണിയന്റെ വജ്രജൂബിലി ആഘോഷം ഇന്നു രാവിലെ പത്തിന് എറണാകുളം ടൗൺഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വജ്രജൂബിലി ലോഗോയും തീം സോംഗും മന്ത്രി പി. രാജീവ്, പ്രൊഫ. എം.കെ. സാനുവിന് നൽകി പ്രകാശനം ചെയ്യും. കേരള എൻ.ജി.ഒ യൂണിയൻ പ്രസിഡന്റ് എം.വി. ശശിധരൻ അദ്ധ്യക്ഷനാകും. പെൻഷൻസുരക്ഷയും തൊഴിൽസംരക്ഷണവും ഇല്ലാതാക്കുകയും കരാർ നിയമനങ്ങൾ വ്യാപകമാക്കുകയും ചെയ്യുന്ന നയങ്ങൾക്കെതിരെ രാജ്യവ്യാപകമായ പ്രക്ഷോഭത്തിന് സമ്മേളനം രൂപംനൽകും.

Advertisement
Advertisement