മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടാറില്ല: ഹസൻ

Tuesday 17 January 2023 12:06 AM IST

കണ്ണൂർ: മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടി തിര‌ഞ്ഞെടുപ്പിനെ നേരിട്ട ചരിത്രം കോൺഗ്രസിനില്ലെന്നും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലെ അത്തരം ചർച്ചകൾക്ക് പ്രസക്തിയുള്ളുവെന്നും യു.ഡി.എഫ് കൺവീനർ എം.എം ഹസൻ പറ‌ഞ്ഞു.മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള വിവാദങ്ങളെ സംബന്ധിച്ച് മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശശി തരൂരിനെ ഇപ്പോൾ ഉയർത്തുന്നത് മാദ്ധ്യമങ്ങൾ മാത്രമാണ്. ചെന്നിത്തല പറഞ്ഞത് ഏത് കോട്ടിനെ കുറിച്ചെന്ന് അറിയില്ല. തരൂർ തണുപ്പിനെ പ്രതിരോധിക്കാൻ കോട്ട് ഇടുന്നതായറിയാം.സാമുദായിക നേതാക്കളുമായി തരൂർ നടത്തുന്ന ചർച്ചകൾ ലോകസഭാ തിരഞ്ഞെടുപ്പിൽ ഗുണമാകും.ശശി തരൂർ യു.ഡി.എഫിന്റെ അഭിമാനമാണെന്നും പാർട്ടിയിലെ അഭിപ്രായ വ്യത്യാസങ്ങൾ ഗ്രൂപ്പ് പ്രവർത്തനമെന്ന രീതിയിൽ വ്യാഖ്യാനിക്കപ്പെടുകയാണെന്നും ഹസൻ പറഞ്ഞു.