സംഘർഷം: രണ്ടുപേർ അറസ്റ്റിൽ
Tuesday 17 January 2023 12:08 AM IST
മല്ലപ്പള്ളി :കുന്നന്താനം സെന്റ് ജോസഫ് കത്തോലിക്കാപ്പള്ളി പെരുന്നാൾദിനത്തിൽ തിരുവല്ല - മല്ലപ്പള്ളി റോഡിലുണ്ടായ സംഘട്ടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പായിപ്പാട് സ്വദേശി കിഴക്കേകടവിൽ വീട്ടിൽ കെ.എജോസഫിന്റെ പരാതിയെ തുടർന്ന് രണ്ടു പേരെ കീഴ് വായ്പ്പൂര് പൊലീസ് അറസ്റ്റു ചെയ്തു. തൃക്കൊടിത്താനം അമര സ്വദേശി ആറുപറയിൽ വീട്ടിൽ ക്രിസ്റ്റി ജോസഫ് (27), മാന്താനം ഇളപ്പുങ്കൽ വീട്ടിൽ അഖിലേഷ് (26) എന്നിവരാണ് അറസ്റ്റിലായത്. ബാന്റ് മേളത്തിൽ പൊതുജനങ്ങൾക്ക് ശല്യം ഉണ്ടാകും വിധം പ്രതികൾ ഡാൻസ് ചെയ്തത് വിലക്കിയതിലുള്ള വിരോധമാണ് സംഘർഷത്തിൽ കലാശിച്ചത്. കൈയിലെ ഇരുമ്പുവള ഉപയോഗിച്ച് പരാതിക്കാരനായ ജോസഫിനെയും അദ്ദേഹത്തിന്റെ പിതാവിനെയും സുഹൃത്തിനെയും ഇവർ രണ്ടുപേർ ചേർന്ന് മർദ്ദിക്കുകയായിരുന്നു.