സർക്കാർ വാഹനങ്ങൾക്ക് ഇനി കെ എൽ 99,​ പുതിയ നമ്പർ സീരീസ് അംഗീകരിച്ചു,​ സർക്കാർ ഉത്തരവ് ഉടൻ

Monday 16 January 2023 11:09 PM IST

തിരുവനന്തപുരം: സർക്കാർ വാഹനങ്ങൾക്ക് പുതിയ നമ്പർ സീരീസ് പ്രഖ്യാപിച്ചു. കെ എൽ 99 സീരീസ് നൽകാനാണ് തീരുമാനം. പുതിയ നമ്പരിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഗതാഗത മന്ത്രി ആന്റണി രാജു വിളിച്ച യോഗം ശുപാർശ അംഗീകരിച്ചു. മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെ ഇത് നടപ്പിലാക്കും.

സർക്കാർ ഉത്തരവ് ഇറങ്ങിക്കഴിഞ്ഞാൽ സർക്കാർ വാഹനങ്ങൾ പുതിയ സീരീസിലേക്ക് റീ രജിസ്റ്റർ ചെയ്യണം. ഇനി വാങ്ങുന്ന വാഹനങ്ങൾ പുതിയ സീരീസിലാകും പുറത്തിറങ്ങുക,

സ​​ർ​​ക്കാ​​ർ​​ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ​​ ദു​​രു​​പ​​യോ​​ഗം​​ ത​​ട​​യാ​​ൻ ലക്ഷ്യമിട്ടാണ് ​​ പു​​തി​​യ​​ ന​​മ്പ​​ർ​​ സീ​​രീ​​സ് നടപ്പാക്കുന്നത് . സ്വ​​കാ​​ര്യ​​ വാ​​ഹ​​ന​​ങ്ങ​​ളി​​ൽ​​ സ​​ർ​​ക്കാ​​ർ​​ ബോ​​ർ​​ഡും​​ ഔ​​ദ്യോ​​ഗി​​ക​​ ത​​സ്തി​​ക​​യും​​ പ​​തി​​ച്ചു​​ള്ള​​ ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ​​ യാ​​ത്ര​​യ്ക്കും ഇതോടെ നിയന്ത്രണം വരും. ​​

സ​​ർ​​ക്കാ​​ർ​​ വാ​​ഹ​​ന​​ങ്ങ​​ളി​​ൽ​​ കെ​​.എ​​സ്.ആ​​ർ​​.ടി​​.സി​​ക്കു​​മാ​​ത്ര​​മാ​​ണ് പ്ര​​ത്യേ​​ക​​ സീ​​രി​​യ​​ൽ​​ ന​​മ്പ​​രു​​ള്ള​​ത് . പു​​തി​​യ​​ സീ​​രി​​സി​​നാ​​യി​​ മോ​​ട്ടോ​​ർ​​ വാ​​ഹ​​ന​​വ​​കു​​പ്പ് ച​​ട്ടം​​ ഭേ​​ദ​​ഗ​​തി​​ ചെ​​യ്യ​​ണം​​. സ​​ർ​​ക്കാ​​ർ​​ വാ​​ഹ​​ന​​ങ്ങ​​ൾ​​ പ്ര​​ത്യേ​​ക​​ സീ​​രീ​​സി​​ൽ​​ ര​​ജി​​സ്റ്റ​​ർ​​ ചെ​​യ്യാ​​ത്ത​​തി​​നാ​​ൽ​​ അ​​വ​​യു​​ടെ​​ ക​​ണ​​ക്ക് മോ​​ട്ടോ​​ർ​​ വാ​​ഹ​​ന​​വ​​കു​​പ്പി​​ന്റെ​​ പ​​ക്ക​​ലി​​ല്ല​​.​​ ഡെ​​പ്യൂ​​ട്ടി​​ സെ​​ക്ര​​ട്ട​​റി​​ മു​​ത​​ൽ​​ മു​​ക​​ളി​​ലേ​​ക്കു​​ള്ള​​ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്കാ​​ണ് ഇ​​പ്പോ​​ൾ​​ വാ​​ഹ​​ന​​ങ്ങ​​ളി​​ൽ​​ ബോ​​ർ​​ഡ് വ​​യ്ക്കാ​​ൻ​​ അ​​നു​​വാ​​ദം​​. മ​​ന്ത്രി​​മാ​​ർ​​ക്കും​​ എം​​.എ​​ൽ​.​എ​​മാ​​ർ​​ക്കും​​ പു​​റ​​മേ​​ സ്‌​​പെ​​ഷ്യ​​ൽ​​ സെ​​ക്ര​​ട്ട​​റി​​ക്ക് മു​​ക​​ളി​​ലാ​​യി​​ ഇ​​ത് പ​​രി​​മി​​ത​​പ്പെ​​ടു​​ത്താ​​നാ​​ണ് ആ​​ലോ​​ച​​ന​​. നി​​ല​​വി​​ൽ​​ സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​ലെ​​ ഡെ​പ്യൂ​​ട്ടി​​ സെ​​ക്ര​​ട്ട​​റി​​ മു​​ത​​ൽ​​ മു​​ക​​ളി​​ൽ​​ റാ​​ങ്കു​​ള്ള​​വ​​ർ​​ക്ക് സ്വ​​ന്തം​​ കാ​​റി​​ൽ​​ ബോ​​ർ​​ഡ് വ​​യ്ക്കാ​​മാ​​യി​​രു​​ന്നു. ഏ​​തെ​​ല്ലാം​​ പ​​ദ​​വി​​ക​​ൾ​​ക്ക് ബോ​​ർ​​ഡ് വ​​യ്ക്കാ​​മെ​​ന്ന് ഉ​​ത്ത​​ര​​വി​​റ​​ക്കും​​. തെ​​റ്റി​​ക്കു​​ന്ന​​വ​​ർ​​ക്കെ​​തി​​രെ​​ വ​​കു​​പ്പ് ത​​ല​​ ന​​ട​​പ​​ടി​​ വ​​രും​​.​​സെ​​ക്ര​​ട്ടേ​റി​​യ​​റ്റ് ഉ​​ദ്യോ​​ഗ​​സ്ഥ​​രെ​​ കൂ​​ടാ​​തെ​​ നി​​യ​​മ​​സ​​ഭ​​യി​​ലെ​​യും​​ കോ​​ട​​തി​​യി​​ലെ​​യും​​ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ ബോ​​ർ​​ഡ് വ​​ച്ച് യാ​​ത്ര​​ ചെ​​യ്യാ​​ൻ​​ സ​​ർ​​ക്കാ​​രി​​ന്റെ​​ അ​​നു​​മ​​തി​​ തേ​​ടി​​യി​​രു​​ന്നു​​.

Advertisement
Advertisement