സ്റ്റേ സർവീസ് പുനരാരംഭിച്ചു

Tuesday 17 January 2023 12:11 AM IST
പുനരാരംഭിച്ച തെങ്ങമം - തിരുവനന്തപുരം സ്റ്റേ ബസിന്റെ ഫ്ളാഗ് ഒാഫ് കർമ്മം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവ്വഹിക്കുന്നു

അടൂർ : കൊവിഡ് കാലത്ത് സർവീസ് നിറുത്തിവച്ചതെങ്ങമം - തിരുവനന്തപുരം സ്റ്റേബസ് പുനരാരംഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയംഗോപകുമാർ ഫ്ലാഗ് ഓഫ് നിർവഹിച്ചു. കൊല്ലം, പത്തനംതിട്ട അതിർത്തി പങ്കിടുന്ന തെങ്ങമത്തുനിന്നും നിന്നും രാവിലെ ആരംഭിക്കുന്ന ഈ ട്രിപ്പ് വൈകിട്ട് തെങ്ങമത്ത് അവസാനിക്കും. ഈ മേഖലകളിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന സ്ഥിരം യാത്രക്കാർ ഉൾപ്പെടെയുള്ളവർക്ക് ഏറ്റവും സൗകര്യപ്രദമായ ഒന്നായിരിക്കും ഈ ട്രിപ്പ് എന്ന് ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. ഏറ്റവും വേഗം തന്നെ ഗ്രാമീണ മേഖലയിലെ യാത്ര ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിന് വേണ്ട സർവീസുകൾ ആരംഭിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി സ്പീക്കർ അറിയിച്ചു.ചടങ്ങിൽ എ.ടി.ഒ കെ.കെ.ബിജി, പി.രവീന്ദ്രൻ, എം. മധു, ഹർഷൻ, കെ.സുനിൽബാബു, കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരായ എ.കെ.വിത്സസൺ,സി.രാജശേഖരപിള്ള, രാജേഷ് തോമസ് തുടങ്ങിയവർ പങ്കെടുത്തു.