ജഡ്ജിയുടെ പേരിൽ കൈക്കൂലി; അഭിഭാഷകന്റെ മൊഴിയെടുക്കും

Tuesday 17 January 2023 12:00 AM IST

കൊച്ചി: ഹൈക്കോടതി നിർദ്ദേശ പ്രകാരം പൊലീസ് അന്വേഷിക്കുന്ന 25 ലക്ഷത്തിന്റെ കൈക്കൂലിക്കേസിൽ ആരോപണ വിധേയനായ അഭിഭാഷകന്റെയും പണം കൈമാറിയെന്നു കരുതുന്ന പീഡനക്കേസ് പ്രതിയായ സിനിമാ നിർമ്മാതാവിന്റെയും മൊഴി ഉടൻ രേഖപ്പെടുത്തും. ശനിയാഴ്ചക്കകം പൊലീസ് ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയേക്കും.

പീഡനക്കേസിൽ മുൻകൂർ ജാമ്യം ലഭിക്കാൻ ഹൈക്കോടതി ജഡ്ജിക്ക് നൽകാനെന്ന പേരിൽ അഭിഭാഷകൻ സിനിമാ നിർമ്മാതാവിൽ നിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. നിർമ്മാതാവ് പ്രതിയായ പീഡനക്കേസ് പരിഗണിച്ച ജഡ്ജിയുടെ ശ്രദ്ധയിൽ ആരോപണം എത്തിയതോടെയാണ് അന്വേഷണം ഫുൾ കോർട്ട് ചേർന്ന് പൊലീസിന് കൈമാറിയത്. ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്റെ സുപ്രധാന ചുമതലയിലുളള അഭിഭാഷകനെതിരെ ഉയർന്ന ആരോപണം അന്വേഷിക്കാൻ ഹൈക്കോടതി രജിസ്ട്രാർ ഡി.ജി.പിയോട് ആവശ്യപ്പെടുകയായിരുന്നു.

കൈ​ക്കൂ​ലി​ ​ആ​രോ​പ​ണം​:​ ​ചീ​ഫ് ​ജ​സ്റ്റി​സി​ന്റെ ച​ട​ങ്ങി​ൽ​ ​നി​ന്ന് ​അ​ഭി​ഭാ​ഷ​ക​നെ​ ​ഒ​ഴി​വാ​ക്കി

കൊ​ച്ചി​:​ ​ജ​ഡ്ജി​ക്ക് ​ന​ൽ​കാ​നെ​ന്ന​ ​പേ​രി​ൽ​ ​ക​ക്ഷി​യി​ൽ​ ​നി​ന്ന് 25​ ​ല​ക്ഷം​ ​രൂ​പ​ ​കൈ​ക്കൂ​ലി​ ​വാ​ങ്ങി​യെ​ന്ന് ​ആ​രോ​പ​ണ​ ​വി​ധേ​യ​നാ​യ​ ​കേ​ര​ള​ ​ഹൈ​ക്കോ​ട​തി​ ​അ​ഭി​ഭാ​ഷ​ക​ ​അ​സോ​സി​യേ​ഷ​ൻ​ ​നേ​താ​വി​നെ​ ​ചീ​ഫ് ​ജ​സ്റ്റി​സ് ​എ​സ്.​ ​മ​ണി​കു​മാ​ർ​ ​മു​ഖ്യാ​തി​ഥി​യാ​യ​ ​ച​ട​ങ്ങി​ലെ​ ​അ​ദ്ധ്യ​ക്ഷ​ ​സ്ഥാ​ന​ത്തു​ ​നി​ന്ന് ​ഒ​ഴി​വാ​ക്കി.​ ​ഇ​ന്ന് ​ഹൈ​ക്കോ​ട​തി​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​ന​ട​ക്കു​ന്ന​ ​ഉ​പ​ഭോ​ക്തൃ​ ​നി​യ​മ​ത്തെ​ക്കു​റി​ച്ചു​ള്ള​ ​പു​സ്ത​ക​ത്തി​ന്റെ​ ​പ്ര​കാ​ശ​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​പു​റ​ത്തി​റ​ക്കി​യ​ ​ബ്രോ​ഷ​റി​ൽ​ ​ഈ​ ​അ​ഭി​ഭാ​ഷ​ക​ന്റെ​ ​പേ​രാ​ണ് ​അ​ദ്ധ്യ​ക്ഷ​ ​സ്ഥാ​ന​ത്ത് ​വ​ച്ചി​രു​ന്ന​ത്.​ ​ഇ​തി​നി​ടെ​യാ​ണ് ​കൈ​ക്കൂ​ലി​ ​ആ​രോ​പ​ണം​ ​പു​റ​ത്തു​ ​വ​രി​ക​യും​ ​അ​ന്വേ​ഷ​ണം​ ​ആ​വ​ശ്യ​പ്പെ​ട്ട് ​ഹൈ​ക്കോ​ട​തി​ ​സം​സ്ഥാ​ന​ ​പൊ​ലീ​സ് ​മേ​ധാ​വി​ക്ക് ​ക​ത്ത് ​ന​ൽ​കു​ക​യും​ ​ചെ​യ്ത​ത്.