ജില്ലാ ക്ഷീരസംഗ​മം ഇന്ന്

Tuesday 17 January 2023 12:14 AM IST

പന്തളം: ക്ഷീരവികസന വകുപ്പിന്റെയും ജില്ലയിലെ ക്ഷീരസഹകരണ സംഘങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്ത് , കേരളാ ലൈവ് സ്റ്റോക്ക് ഡെവലപ്പ്‌മെന്റ് ബോർഡ്, കേരള ഫീഡ്‌​സ്, മിൽമ വിവിധ സഹകരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ മാവര ക്ഷീരസംഘത്തിന്റെ അതിഥേയത്വത്തിൽ ജില്ലാ ക്ഷീര സംഗമം 17 ന് പന്തളത്ത് നടക്കും . കുരമ്പാല സെന്റ് തോമസ് പാരീഷ് ഹാളിൽ രാവിലെ 9 ന് ക്ഷീരവികസന സെമിനാർ. 10 ന് പൊതുസമ്മേളനം മന്ത്രി ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും.മന്ത്രി വീണാ ജോർജ് മുഖ്യാതിഥി ആയിരിക്കും .ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. എം.എൽ.എ മാരായമാത്യു ടി തോമസ്, അഡ്വ.കെ.യു. ജനീഷ് കുമാർ, പ്രമോദ് നാരായണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ , പ്രൊഫ.കെ കൃഷ്ണപിള്ള ,വി .പി . ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിക്കും.