ചോദ്യങ്ങൾ ചോദിക്കുമ്പോൾ കൂടുതൽ അറിവ് നേടാനാകും: മന്ത്രി കെ.കൃഷ്ണൻകുട്ടി

Tuesday 17 January 2023 12:18 AM IST
krishnan

കോഴിക്കോട് : ചോദ്യങ്ങൾ ചോദിക്കുമ്പോൾ കൂടുതൽ അറിവ് നേടാനാകുമെന്നും ഇതിലൂടെ വിദ്യാർത്ഥികൾക്ക് ഉയരങ്ങളിലെത്താൻ സാധിക്കുമെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി പറഞ്ഞു. എനർജി മാനേജ്‌മെന്റ് സെന്റർ (കേരള) ബ്യൂറോ എനർജി എഫിഷ്യൻസി (ബി.ഇ.ഇ) എന്നിവയുടെ സഹായത്തോടെ ജില്ലയിലെ സ്മാർട്ട് എനർജി പ്രോഗ്രാമും ദർശനം സാംസ്‌കാരികവേദിയും നടത്തുന്ന ബി.എൽ.ഡി.സി ഫാൻ നിർമാണ പരിശീലനം കോഴിക്കോട് വനിതാ ഐ. ടി. ഐയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിലവിൽ വിദ്യാഭ്യാസ സമ്പ്രദായമടക്കമുള്ളവയിൽ കാര്യങ്ങൾ മാറി വരികയാണ്. വൈദഗ്ദ്ധ്യത്തിന് പ്രാധാന്യമുള്ള കാലമായി ലോകം മാറുകയാണെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളുമെല്ലാം തിരിച്ചറിയണം. കെ.എസ്.ഇ .ബി യുടെ ഊർജ സംരക്ഷണ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഇ.എം.സിറിസോഴ്‌സ് പേഴ്‌സൺ കെ. പവിത്രൻ ക്ലാസെടുത്തു. ഇൻസ്‌പെക്ടർ ഓഫ് ട്രെയിനിംഗ് പി.വാസുദേവൻ, വനിതാ ഐ. ടി.ഐ വൈസ് പ്രിൻസിപ്പൽ എ.ജി.സുധീർ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. സുരേഷ് ബാബു, സ്റ്റാഫ് സെക്രട്ടറി ടി. സുമേഷ്, ട്രെയിനിസ് കൗൺസിൽ സെക്രട്ടറി പി.ടി.നിഷാന ഫഹ്മി, സ്മാർട്ട് എനർജി പ്രോഗ്രാം വടകര വിദ്യാഭ്യാസ ജില്ലാ കോ ഓർഡിനേറ്റർ സതീശൻ കൊല്ലറയ്ക്കൽ,ദർശനം ഗ്രന്ഥാലയം വൈസ് പ്രസിഡന്റ് പി. സിദ്ധാർത്ഥൻ, ജോയിന്റ് സെക്രട്ടറി കെ.കെ. സുകുമാരൻ എന്നിവർ പ്രസംഗിച്ചു. സ്മാർട്ട് എനർജി പ്രോഗ്രാംജില്ലാ കോ ഓർഡിനേറ്റർ എം.എ ജോൺസൺ സ്വാഗതവും ദർശനം ഊർജ്ജ വേദി കൺവീനർ സോഷ്യോ രമേശ് ബാബു നന്ദിയും പറഞ്ഞു.

ബേപ്പൂർ, എലത്തൂർ, കോഴിക്കോട് സൗത്ത് നിയോജക മണ്ഡലങ്ങളിലെ 10 ഗ്രന്ഥ ശാലകളിൽ നിന്നും മാളിക്കടവ് ഗവ.ഐ. ടി .ഐ, വനിതാ ഐ. ടി .ഐ എന്നിവിടങ്ങളിൽ നിന്നും 150 പേർ പരിശീലനത്തിൽ പങ്കെടുത്തു.