ജോബി ജസ്റ്റിൻ ഗോകുലത്തിലേക്ക്

Monday 16 January 2023 11:38 PM IST

തിരുവനന്തപുരം: ഐ.എസ്.എൽ ക്ളബ് ചെന്നൈയിൻ എഫ്.സിയിൽ നിന്ന് മലയാളി ഫുട്ബാളർ ജോബി ജസ്റ്റിൻ ഗോകുലം കേരള എഫ്.സിയിലേക്ക് എത്തിയേക്കും. കെ.എസ്.ഇ.ബിയിലൂടെ പ്രൊഫഷണൽ കരിയർ ആരംഭിച്ച തിരുവനന്തപുരം സ്വദേശിയായ ജോബി ഈസ്റ്റ് ബംഗാൾ,എ.ടി.കെ മോഹൻ ബഗാൻ തുടങ്ങിയ ക്ളബുകളിലും കളിച്ചിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം മഞ്ചേരിയിൽ നടന്ന ഐ ലീഗ് മത്സരത്തിൽ ട്രാവു എഫ്.സിയോട് ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് തോറ്റത് നിലവിലെ ചാമ്പ്യന്മാരായ ഗോകുലത്തിന്റെ കിരീടപ്രതീക്ഷകൾക്ക് തിരിച്ചടിയായിട്ടുണ്ട്. 58-ാം മിനിട്ടിൽ മനാഷ് പ്രീതം ഗൊഗോയ്‌യും 78-ാം മിനിട്ടിൽ സലാം ജോൺസൺ സിംഗും നേടിയ ഗോളുകൾക്കാണ് ട്രാവു ജയിച്ചത്. 87-ാം മിനിട്ടിൽ താഹിർ സമാനാണ് ഗോകുലത്തിന്റെ ആശ്വാസ ഗോൾ നേടിയത്.

Advertisement
Advertisement