പെ​രി​ന്ത​ൽ​മ​ണ്ണ​ ​വോ​ട്ടു​കേസ് ഇന്ന് വരാനി​രി​ക്കെ ട്ര​ഷ​റി​യി​ലെ വോ​ട്ടു​പെ​ട്ടി ര​ജിസ്ട്രാർ ​ ഓഫീ​സിൽ

Tuesday 17 January 2023 12:37 AM IST

സംഭവം കേസ് ഇന്ന് പരിഗണിക്കാനിരിക്കെ

പെരിന്തൽമണ്ണ : തിരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് പെരിന്തൽമണ്ണ മണ്ഡലത്തിലെ ഇടതു സ്വതന്ത്ര സ്ഥാനാർത്ഥി കെ.പി.എം. മുസ്തഫ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കേ, തർക്കത്തിലായിരുന്ന 348 സ്‌പെഷ്യൽ തപാൽ വോട്ടുകൾ സൂക്ഷിച്ചിരുന്ന രണ്ട് പെട്ടികളിലൊന്ന് മലപ്പുറത്ത് കണ്ടെത്തിയത് വിവാദമായി. പെരിന്തൽമണ്ണ സബ്ട്രഷറി സ്ട്രോംഗ് റൂമിൽ സൂക്ഷിച്ച രണ്ട് പെട്ടികളിൽ ഒന്നാണ് ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ മലപ്പുറത്തെ ഓഫീസിൽ കണ്ടെത്തിയത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിലെ നജീബ് കാന്തപുരത്തോട് വെറും 38

വോട്ടുകൾക്ക് തോറ്റതിനെ തുടർന്നാണ് മുസ്തഫ ഹൈക്കോടതിയിൽ തിരഞ്ഞെടുപ്പ്

ഹർജി നൽകിയത്. തെളിവിനായി പെട്ടികൾ ഹൈക്കോടതിയിലേക്ക് മാറ്റുന്നതിന് സ്ട്രോംഗ് റൂം ഇന്നലെയാണ് തുറന്നത്. രണ്ട് മണിക്കൂറിന് ശേഷമാണ് സഹകരണ ഓഫീസിൽ കണ്ടെത്തിയത്.

എണ്ണാതെ മാറ്റിവച്ച സ്പെഷ്യൽ തപാൽ ബാലറ്റുകൾ, വോട്ടെണ്ണലിന്റെയും അനുബന്ധ പ്രക്രിയകളുടെയും വീഡിയോകൾ എന്നിവയാണ് ഹൈക്കോടതിയിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നത്. അട്ടിമറി ആരോപണവുമായി യു.ഡി.എഫും എൽ.ഡി.എഫും രംഗത്തെത്തി.

തപാൽ വോട്ടുകൾ നഗരസഭയിലെ ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ ആറു ടേബിളുകളിലായാണ് പരിശോധിച്ചത്. ഇതിൽ 1, 2, 3, ടേബിളുകളിലെ ബാല​റ്റ് പേപ്പർ ഒരു പെട്ടിയിലും 4, 5, 6 ടേബിളിലേത് മ​റ്റൊരു പെട്ടിയിലും അടച്ചാണ് മുദ്രവച്ചത്. ഇതിൽ രണ്ടാമത്തെ പെട്ടിയാണ് കാണാതായത്.

വോട്ടെണ്ണലിനിടെ ലീഡ് നില മാറിമറിഞ്ഞ മത്സരത്തിനൊടുവിൽ നജീബ് 38 വോട്ടിന് വിജയിച്ചതായി പ്രഖ്യാപിച്ചു.

അസാധുവാക്കി​യ വോട്ടുകൾ

​ 80​ന് ​മു​ക​ളി​ൽ​ ​പ്രാ​യ​മാ​യ​വ​രു​ടെ​യും​ ​അ​വ​ശ​രു​ടെ​യും​ ​വീ​ടു​ക​ളി​ലെ​ത്തി​ ​സ്പെ​ഷ്യ​ൽ​ ​ത​പാ​ൽ​ ​വോ​ട്ട് ​ചെ​യ്യി​പ്പി​ക്കാ​ൻ​ ​അ​വ​സ​ര​മൊ​രു​ക്കി​യി​രു​ന്നു.​ ​ഇ​വ​ ​ഏ​റ്റു​വാ​ങ്ങു​മ്പോ​ൾ​ ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​ബാ​ല​റ്റ് ​ക​വ​റി​ൽ​ ​ഒ​പ്പ് ​വ​ച്ചി​ല്ലെ​ന്നും​ ​ക്ര​മ​ന​മ്പ​ർ​ ​ഇ​ല്ലെ​ന്നു​മു​ള്ള​ ​കാ​ര​ണ​ത്താ​ൽ​ 348​ ​വോ​ട്ടു​ക​ൾ​ ​വ​ര​ണാ​ധി​കാ​രി​ ​അ​സാ​ധു​വാ​ക്കി.​ ​ഇ​തി​നെ​തി​രെ​യാ​ണ് ​മു​സ്ത​ഫ​ ​ഹൈ​ക്കോ​ട​തി​യെ​ ​സ​മീ​പി​ച്ച​ത്.

നിർണ്ണായകം

ആ വോട്ടുകൾ

1,​65,​616:

രേഖപ്പെടുത്തിയ

മൊത്തം വോട്ടുകൾ

76,530:

നജീബിന് കിട്ടിയ വോട്ട്

76,492:

മുസ്തഫയ്ക്ക് കിട്ടിയ വോട്ട്

38:

നജീബിന്റെ

ഭൂരിപക്ഷം

348:

എണ്ണാത്ത വോട്ടുകൾ

തി​ര.​ക​മ്മി​ഷൻ റി​പ്പോ​ർ​ട്ട് ​തേ​ടി

ഇ​ന്ന് ​രാ​വി​ലെ​ ​പ​ത്ത് ​മ​ണി​ക്ക് ​മു​മ്പ്റി​പ്പോ​ർ​ട്ട് ​ന​ൽ​കാ​ൻ​ ​ജി​ല്ലാ​വ​ര​ണാ​ധി​കാ​രി​ ​കൂ​ടി​യാ​യ​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​വി.​ആ​ർ.​പ്രേം​കു​മാ​റി​നോ​ട് ​മു​ഖ്യ​തി​ര​ഞ്ഞെ​ടു​പ്പ് ​ഓ​ഫീ​സ​ർ​ ​സ​ഞ്ജ​യ് ​കൗ​ൾ​ ​ആ​വ​ശ്യ​പ്പെ​ട്ടു. റി​പ്പോ​ർ​ട്ട് ​ല​ഭി​ച്ച​ശേ​ഷം​ ​തു​ട​ർ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കും. രേ​ഖ​ക​ളും​ ​ബാ​ല​റ്റ് ​പെ​ട്ടി​ക​ളും​ ​ഇ​ന്ന് ​രാ​വി​ലെ​ പ​ത്തു​മ​ണി​ക്ക് ​മു​മ്പാ​യി​ ​കോ​ട​തി​യി​ലെ​ത്തി​ക്കും.

കണ്ടെത്തി​യത് ഇങ്ങനെ

1.പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ​​​ ​​​ബ്ളോ​​​ക്ക്പ​​​ഞ്ചാ​​​യ​​​ത്ത് ​​​തി​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ​​​ ​​​ഒ​​​രു​​​ ​​​ബാ​​​ല​​​റ്റ് ​​​ബോ​​​ക്സ് ​​​ട്ര​​​ഷ​​​റി​​​യു​​​ടെ​​​ ​​​സ്ട്രോം​​​ഗ് ​​​റൂ​​​മി​​​ൽ​​​ ​​​ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.​​​ ​​​അ​​​തി​​​നൊ​​​പ്പം​​​ ​​​ഇ​​​തും​​​ ​​​കൊ​​​ണ്ടു​​​പോ​​​യെ​​​ന്ന് ​​​സം​​​ശ​​​യി​​​ച്ചു. 2. അ​​​തി​​​ന്റെ​റി​​​ട്ടേ​​​ണിം​​​ഗ് ​​​ഓ​​​ഫീ​​​സ​​​ർ​​​ ​​​സ​​​ഹ​​​ക​​​ര​​​ണ​​​ ​​​ജോ​​​യി​​​ന്റ് ​​​ര​​​ജി​​​സ്ട്രാ​​​ർ​​​ ​​​ആ​​​യി​​​രു​​​ന്നു.​​​ ​​​ ​ത​​​ദ്ദേ​ശ​ ​തി​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും​​​ ​​​നി​​​യ​​​മ​​​സ​​​ഭാ​​​ ​​​തി​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും​​​ ​​​ഇ​​​വി​​​ടു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ ​​​ജോ​​​യി​​​ന്റ് ​​​ര​​​ജി​​​സ്ട്രാ​​​ർ​​​ ​​​ഇ​​​പ്പോ​​​ൾ​​​ ​​​ഇ​​​വി​​​ടെ​​​യ​​​ല്ല.

​​3. ബാ​​​ല​​​റ്റ് ​​​സൂ​​​ക്ഷി​​​ച്ച​​​ ​​​പെ​​​ട്ടി​​​യു​​​ടെ​​​ ​​​സീ​​​ൽ​​​ഡ് ​​​ക​​​വ​​​ർ​​​ ​​​ന​​​ശി​​​ച്ചി​​​ട്ടി​​​ല്ല.​​​ ​​​​​ ​​​വോ​​​ട്ടു​​​ക​​​ൾ​​​ ​​​​​ ​​​സു​​​ര​​​ക്ഷി​​​ത​​​മാ​​​ണ്.

ഉദ്യോഗസ്ഥ അനാസ്ഥയുണ്ടെന്നാണ് കരുതുന്നത്.

അട്ടിമറിയടക്കം നടന്നോയെന്ന് അന്വേഷിക്കണം കെ.പി.എം. മുസ്തഫ

ഇടതു സ്വതന്ത്ര സ്ഥാനാർത്ഥി

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. സ്‌ട്രോംഗ് റൂമിൽ കാണേണ്ട പെട്ടി 25 കിലോമീറ്റർ അകലെ കണ്ടെത്തിയതെങ്ങനെയെന്ന് അന്വേഷിക്കണം

നജീബ് കാന്തപുരം

എം.എൽ.എ