'മുന്നൊരുക്കം 2023' ഉദ്ഘാടനം ചെയ്തു

Tuesday 17 January 2023 12:39 AM IST
പൊതു പരീക്ഷ തയ്യാറെടുപ്പിന് ഗ്രാമീണ പഠന കേന്ദ്രങ്ങൾ ഒരുങ്ങി

വടകര: മാർച്ചിൽ ആരംഭിക്കുന്ന എസ്.എസ്.എൽ.സി ഉൾപ്പെടെയുള്ള പൊതു പരീക്ഷയ്ക്ക് വിദ്യാർത്ഥികൾക്ക് പൂർണ പിന്തുണയേകാൻ ഗ്രാമീണ അയൽപക്ക പഠന കേന്ദ്രങ്ങൾ ഒരുങ്ങി. മുന്നൊരുക്കം 2023 എന്ന പേരിൽ ആരംഭിച്ച പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.എം സരേന്ദ്രൻ നിർവഹിച്ചു. ട്രെയിനർ മുഹമ്മദ് താജ് ഹസൻ രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ക്ലാസ് നൽകി. കൗമാര പ്രായക്കാർ നേരിടുന്ന പ്രയാസങ്ങളെ കുറിച്ചും, ഉയർന്ന മൂല്യങ്ങളും ഉന്നത വിദ്യാഭ്യാസവും നേടിയെടുക്കുന്നതിന്റെ പ്രാധാന്യവും ചർച്ച ചെയ്തു. സൗജന്യമായി സംഘടിപ്പിക്കുന്ന പഠന കേന്ദ്രത്തിൽ പ്രൊജക്ടർ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള ക്ലാസ് മുറിയാണ് ഒരുക്കിയത്. പഠന കേന്ദ്രത്തിലെ മുന്നൊരുക്കങ്ങളെക്കുറിച്ച് സംഘാടകരായ കെ.അജയൻ, കെ.എം ഹരീന്ദ്രൻ,കെ.ഹാരിസ് എന്നിവർ വിശദീകരിച്ചു.

Advertisement
Advertisement