ഹാർദിക് സിംഗിന് പരിക്ക്
Monday 16 January 2023 11:40 PM IST
റൂർക്കേല : ഒഡിഷയിൽ നടക്കുന്ന ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായി മിഡ്ഫീൽഡർ ഹാർദിക് സിംഗിന്റെ പരിക്ക്.കഴിഞ്ഞരാത്രി ഇംഗ്ളണ്ടിനെതിരെ നടന്ന മത്സരത്തിനിടെയാണ് ഹാർദിക്കിന് പേശിവലിവ് അനുഭവപ്പെട്ടത്. സ്പെയ്നിനെതിരായ ആദ്യ മത്സരത്തിൽ ഹാർദിക്ക് ഒരു ഗോളടിച്ചിരുന്നു.വ്യാഴാഴ്ച വെയിൽസിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.