വിദ്യാലയത്തിലും വീട്ടിലും പച്ചക്കറി

Tuesday 17 January 2023 12:41 AM IST
കുന്ദമംഗലംസബ്ജില്ലയുടെ തനത് പ്രവർത്തനത്തിന്റെ ഭാഗമായി പോലൂർ എ എം എൽ പി സ്കൂളിൽ നടന്ന പച്ചക്കറി വിളവെടുപ്പ്

കുന്ദമംഗലം: 'എന്റെ വിദ്യാലയത്തിലും വീട്ടിലും പച്ചക്കറി' വിളവെടുപ്പ് എന്ന കുന്ദമംഗലം സബ് ജില്ലയുടെ ഈ വർഷത്തെ തനത് പ്രവർത്തനത്തിന്റെ സബ് ജില്ലാ തല ഉദ്ഘാടനം പോലൂർ എ.എം.എൽ.പി സ്കൂളിൽ നടന്നു. വാർഡ് മെമ്പർ കെ.പി.ബീവി ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ജെ .പോൾ , കുരുവട്ടൂർ കൃഷി ഓഫീസർ രൂപക്ക് ,​ പ്രധാനദ്ധ്യാപകൻ എം. യൂസഫ് സിദ്ദീഖ് എന്നിവർ പ്രഭാഷണം നടത്തി. ഉപജില്ലയിലെ എല്ലാ വിദ്യാലയത്തിലും കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും കൃഷിവകുപ്പും ചേർന്ന് നടത്തുന്ന പച്ചക്കറി കൃഷിയിൽ നിന്നും സമൃദ്ധമായ വിളവെടുപ്പായിരുന്നു ലഭിച്ചിരുന്നത്. വിഷരഹിതമായ നാടൻ ജൈവപച്ചക്കറി കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.