വനിതാ ഐ.പി.എൽ ടി വി അവകാശം 951 കോടിക്ക് വയാകോമിന്

Monday 16 January 2023 11:42 PM IST

മുംബയ് : ഈ വർഷം ആരംഭിക്കുന്ന വനിതാ ഐ.പി.എൽ ക്രിക്കറ്റ് മത്സരങ്ങളുടെ ടി വി സംപ്രേഷണാവകാശം അഞ്ചുവർഷത്തേക്ക് സ്വന്തമാക്കി വയാകോം 18 മീഡിയ ഗ്രൂപ്പ്. 951 കോടിരൂപയാണ് ഇതിനായി വയാകോം മുടക്കുന്നത്. ഒരു മത്സരത്തിന് 7.09 കോടി രൂപയാണ് ബി.സി.സി.ഐക്ക് ലഭിക്കുന്നത്. 48390.5 കോടിക്കാണ് കഴിഞ്ഞ ജൂണിൽ പുരുഷ ഐ.പി.എൽ മത്സരങ്ങളുടെ അവകാശം സ്റ്റാർ സ്പോർട്സ് സ്വന്തമാക്കിയിരുന്നത്.