പാലിയേറ്റീവ് ദിനാചരണവും ഹോമിയോ മെഡിക്കൽ ക്യാമ്പും

Tuesday 17 January 2023 12:50 AM IST

കൊട്ടാരക്കര: കലയപുരം ആശ്രയ സങ്കേതത്തിൽ നടന്ന പാലിയേറ്റീവ് ദിനാചരണവും ഹോമിയോ മെഡിക്കൽ ക്യാമ്പും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം.കെ ഡാനിയേൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ആർ.രശ്മി അദ്ധ്യക്ഷയായി. പാലിയേറ്റീവ് ജില്ലാ കൺവീനറും ജില്ലാ ഹോമിയോ ആശുപത്രി ആർ.എം.ഒയുമായ ഡോ.ആർ.രേഷ്മാ സുന്ദരം പദ്ധതി വിശദീകരിച്ചു. ജില്ലാ ഹോമിയോ ഡി.എം.ഒ ഡോ.സി.എസ്. പ്രദീപ്, ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ.മഞ്ജുളശ്രീ തങ്കച്ചി, ബ്ളോക്കു പഞ്ചയാത്ത് അംഗങ്ങളായ എസ്. രഞ്ജിത്കുമാർ, ദിവ്യ ചന്ദ്രശേഖർ, ഗ്രാമ പഞ്ചായത്ത് അംഗം മനോജ് കാഞ്ഞിമുകൾ, ആശ്രയ പ്രസിഡന്റ് ശാന്താ ശിവൻ, ഡോ.ഷീജ എന്നിവർ സംസാരിച്ചു. തുടർന്ന് ആശ്രയ സങ്കേതത്തിലെ അന്തേവാസികൾക്കായി ഹോമിയോ മെഡിക്കൽ ക്യാമ്പ് നടന്നു.

Advertisement
Advertisement