റേഷൻ വ്യാപാരികളെ സംരക്ഷിക്കണം

Tuesday 17 January 2023 12:56 AM IST

കരുനാഗപ്പള്ളി: റേഷൻ വ്യാപാരികളെ സംരക്ഷിക്കുവാനും വേതനം വർദ്ധിപ്പിക്കുവാനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എ.ഐ.ടി.യു.സി ) കരുനാഗപ്പള്ളി താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ആർ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജഗത് ജീവൻ ലാലി അദ്ധ്യക്ഷനായി. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഡ്വ.ആർ.സജിലാൽ മുതിർന്ന റേഷൻ വ്യാപാരികളെ ആദരിച്ചു. താലൂക്ക് സപ്ലൈ ഓഫീസർ പി.എസ്. റെജി കെ.ടി .പി .ടി .എസ് നിയമവും വ്യാപാരികളും എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. കെ.ആർ.ഇ.എഫ് ജില്ലാ സെക്രട്ടറി ടി.സജീവ്, ആർ.മുരളീധരൻ,വി.എ.ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. ജഗജീവൻ ലാലി (പ്രസിഡന്റ്), ആർ. മുരളീധരൻ (വർക്കിംഗ് പ്രസിഡന്റ്), വി.ആർ. ഉത്തമൻ,ഡി. ശ്രീകുമാരി അമ്മ (വൈസ് പ്രസിഡന്റുമാർ) ആർ.ഹരികൃഷ്ണൻ (സെക്രട്ടറി) വി.എ.ഷംസുദ്ദീൻ, ബി.ആർ.കൃഷ്ണകുമാർ (ജോയിൻ സെക്രട്ടറിമാർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.